പാ​ലി​യേ​റ്റീ​വ് പ​രി​ശീ​ല​നം സംഘടിപ്പിച്ചു
Saturday, October 1, 2022 11:17 PM IST
കൊ​ല്ലം: വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ആന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും ജി​ല്ലാ പാ​ലി​യേ​റ്റീ​വ് കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി പാ​ലി​യേ​റ്റീ​വ് പ​രി​ശീ​ല​ന​വും വ​യോ​ജ​ന ദി​നാ​ഘോ​ഷ​വും ക​രു​ത​ൽ മ്യൂ​സി​ക് അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ത്തി.

വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ഫ്. സേ​വ്യ​ർ വ​ലി​യ​വീ​ട് ഉ​ദ്ഘാ​ട​നം നി​ർവ​ഹി​ച്ചു. കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു​ള്ള പ്ര​കാ​ശ​മാ​ണ് പാ​ലി​യേ​റ്റീ​വ് വോ​ള​ന്‍റി​യേ​ഴ്‌​സെ​ന്നും ന​മ്മു​ടെ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ മാ​റ്റി​വെ​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​മേ​ഖ​ല​യി​ൽ വേ​ണ്ട​തെ​ന്നും ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ പ​റ​ഞ്ഞു.

വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് വൈ​സ് ചെ​യ​ർ​മാ​ൻ ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ലി​യേ​റ്റീ​വ് ന​ഴ്സ് ശ്രീ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി ക്ലാ​സ് എ​ടു​ത്തു. രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​വാ​ൻ ത​യാ​റാ​കു​ന്ന പാ​ലി​യേ​റ്റീ​വ് വോ​ളന്‍റി​യ​റി​ന് വേ​ണ്ട സ്വ​ഭാ​വം തു​ട​ർ​ച്ച​യാ​യി നി​ല​നി​ൽ​ക്കു​ക എ​ന്ന​താ​ണ്. രോ​ഗി​യു​മാ​യി വ്യ​ക്തി​ബ​ന്ധം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​വാ​നും അ​ത് വ​ഴി പ​രി​ച​ര​ണം സ്നേ​ഹ​പ്ര​വ​ർ​ത്തി​യാ​യി മാ​റു​വാ​നും ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും ശ്രീ​ദേ​വി പ​റ​ഞ്ഞു.

വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ട്ര​ഷ​റ​ർ ബെ​റ്റ്സി എ​ഡി​സ​ൺ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ഫ്രോ​ൺ ജോ​ർ​ജ്, ഇ​പ്ലോ ജി​ല്ലാ ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ‌ സോ​ജാ ലീ​ൻ ഡേ​വി​ഡ്, വോ​ള​ന്‍റി​യേ​ഴ്‌​സ് പു​രു​ഷ വി​ഭാ​ഗം കോ​ർ​ഡി​നേ​റ്റ​ർ സം​ഗീ​ത്, വ​നി​താ വി​ഭാ​ഗം കോ​ർ​ഡി​നേ​റ്റ​ർ മി​നി​മോ​ൾ എ​ന്നി​വ​ർ പ്രസംഗിച്ചു.