മി​ക​ച്ച വൃ​ദ്ധ​സ​ദ​ന​ത്തി​നു​ള്ള പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു
Monday, October 3, 2022 11:02 PM IST
കൊല്ലം: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തി​യ വ​യോ​സേ​വ​ന അ​വാ​ര്‍​ഡ് ഇ​ഞ്ച​വി​ള സ​ര്‍​ക്കാ​ര്‍ വൃ​ദ്ധ​സ​ദ​ന​ത്തി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു സ​മ്മാ​നി​ച്ചു. വൃ​ദ്ധ​സ​ദ​നം സൂ​പ്ര​ണ്ട് ബി. ​മോ​ഹ​ന​ന്‍, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജ​യ​ദേ​വി മോ​ഹ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.
ഡോ​ക്ട​ര്‍​മാ​ര്‍, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് എ​ന്നി​വ​രു​ടെ സ്ഥി​രം സേ​വ​ന​വും,ലൈ​ബ്ര​റി, യോ​ഗ ക്രി​യേ​ഷ​ന്‍ ഹോ​ള്‍ , മി​നി ജിം​നേ​ഷ്യം മെ​മ്മ​റി ക്ലി​നി​ക്, ഫി​സി​യോ​തെ​റാ​പ്പി ക്ലി​നി​ക് ,ഫു​ഡ് കോ​ര്‍​ട്ട് തു​ട​ങ്ങി​യ​വ​യൊ​ക്കെ വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി സൂ​പ്ര​ണ്ട് ബി. ​മോ​ഹ​ന​ന്‍ പ​റ​ഞ്ഞു.

അ​തി​ദാ​രി​ദ്ര്യ​നി​ര്‍​ണ​യ ശി​ല്പ​ശാ​ല

കൊല്ലം: അ​തി​ദാ​രി​ദ്ര്യ​നി​ര്‍​ണ​യ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡന്‍റ് ദീ​പ്തി ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷെ​ര്‍​ളി ശ്രീ​കു​മാ​ര്‍ അധ്യ​ക്ഷ​യാ​യി.
സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ഗീ​താ​കു​മാ​രി, സു​ള്‍​ഫി​യ ഷെ​റി​ന്‍, അം​ഗ​ങ്ങ​ളാ​യ തു​ള​സീ​ധ​ര​ന്‍, നി​ഷ അ​ജ​യ​കു​മാ​ര്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, പ​ഞ്ചാ​യ​ത്തു​ത​ല റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.