ജി​ല്ലാ പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ ച​ര്‍​ച്ച
Monday, October 3, 2022 11:02 PM IST
കൊല്ലം: ജി​ല്ലാ പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ ച​ര്‍​ച്ചാ​യോ​ഗ​ത്തി​ല്‍ കാ​ലാ​നു​സൃ​ത​മാ​യ സ​മ​ഗ്ര വി​ക​സ​നം ഉ​റ​പ്പാ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ള്‍ രൂ​പീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നം. പ​ദ്ധ​തി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​പ​സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ച് അ​ടി​യ​ന്തി​ര​മാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം.
ക​ര​ട് പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി ഓ​രോ മേ​ഖ​ല​യി​ലും ന​ട​പ്പി​ലാ​ക്കേ​ണ്ട വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ച് നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഹ്ര​സ്വ-​ദീ​ര്‍​ഘ​കാ​ല പ​ദ്ധ​തി​ക​ള്‍ നി​ര്‍​ദേ​ശി​ക്കാ​ന്‍ വ​കു​പ്പു​ക​ളെ ചു​മ​ത​ല​പെ​ടു​ത്തി.
ക്രോ​ഡീ​ക​രി​ച്ച നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ മേ​ല്‍​ത്ത​ട്ട് സ​മി​തി​ക​ള്‍ പ​രി​ശോ​ധി​ച്ച്, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്കാ​ണ് അ​ന്തി​മ അ​നു​മ​തി ന​ല്‍​കു​ക. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ അ​ധ്യ​ക്ഷ​യാ​യി. വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

വയോജന ദിനാചരണം

പു​ന​ലൂ​ർ : അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ റെ​ഡ് ക്രോസ് സൊ​സൈ​റ്റി പു​ന​ലൂ​ർ താ​ലൂ​ക്ക് ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ​യും കേ​ര​ള ഫോ​ക്ക​സ് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​ആ​ർ.​വി. അ​ശോ​ക​നെ റെ​ഡ്ക്രോസ് സൊ​സൈ​റ്റി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്‌ ഡോ.​കെ.​ടി.​തോ​മ​സ് ആ​ദ​രി​ച്ചു.
കേ​ര​ള ഫോ​ക്ക​സ് സെ​ക്ര​ട്ട​റി​യും റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി വൈ​സ് ചെ​യ​ർ​മാ​നു​മാ​യ വി.​വി​ഷ്ണു​ദേ​വ്, റെ​ഡ്ക്രോ​സ്സ് സെ​ക്ര​ട്ട​റി ഐ​ക്ക​ര​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.