ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Monday, October 3, 2022 11:02 PM IST
അ​ഞ്ച​ല്‍: ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി അ​ഞ്ച​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​സ​ഫ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഞ്ച​ല്‍ ശി​ശു​വി​ഹാ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ല്‍ നി​ര​വ​ധി​പേ​ര്‍ പ​ങ്കെ​ടു​ത്തു. അ​ഞ്ച​ല്‍ ഹോ​മി​യോ ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​എ​ൽ. ജെ​സി ര​ക്ത​ദാ​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ര​ക്ത​ദാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​വും പ്രാ​ധാ​ന്യ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ഇ​ത്ത​രം ക്യാ​മ്പു​ക​ള്‍ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.
ബി​ജെ​പി അ​ഞ്ച​ൽ മ​ണ്ഡ​ലം പ്ര​സി​ഡന്‍റ്‌ എ​സ്.​ഉ​മേ​ഷ്‌ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ആ​യൂ​ർ മു​ര​ളി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്‌ എ​സ്.​പ​ത്മ​കു​മാ​രി, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രീ​ഷ് അ​മ്പാ​ടി, എ​സ് സി ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡന്‍റ് ബി. ​ബ​ബു​ൽ​ദേ​വ്, മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ന​ന്ദു.​കെ.​മു​ര​ളി, സി.​ബി​നോ​ജ്, പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. ബി.​ജി ര​ഞ്ജി​ത്ത്, വ​യ​ക്ക​ൽ വി​ജ​യ​ൻ, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം എ​സ്.​ഉ​മാ​ദേ​വി തു​ട​ങ്ങി​യ​വ​ർപങ്കെടുത്തു. പ്ര​ധാ​ന മ​ന്ത്രി​യു​ടെ ജ​ന്മ​ദി​നത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്