വി​മു​ക്തി ശി​ല്പ​ശാ​ല ഇ​ന്നും നാ​ളെ​യും
Monday, October 3, 2022 11:10 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: എ​ക്സൈ​സ് റേ​ഞ്ച് വി​മു​ക്തി പ​ഠ​ന കേ​ന്ദ്ര​വും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മും സം​യു​ക്ത​മാ​യി കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​മു​ക്തി ദ്വി​ദി​ന ശി​ല്പ​ശാ​ല ഇന്നും നാളെയും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഇന്ന് രാ​വി​ലെ പ​ത്തി​ന് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വ​ച്ച് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ബി ​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും
എ​ക്സൈ​സ് ഇന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ജോ​യിന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ് ര​ഞ്ജി​ത്ത് മു​ഖ്യാ​തി​ഥി​യാ​വും. എ​ൻ​എ​സ്എ​സ് സ്റ്റേ​റ്റ് കോ​ഡി​നേ​റ്റ​ർ അ​ൻ​സാ​ർ ആ​ർ എ​ൻ ക്യാ​മ്പ് സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സം​വ​ദി​ക്കും. പ​തി​നൊ​ന്ന് മു​ത​ൽ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സൈ​ബ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്യാം ​കു​മാ​ർ ക്ലാ​സ് ന​യി​ക്കും.
നി​യ​മ അ​വ​ബോ​ധ ക്ലാ​സി​ന് അ​ഡ്വ കെ ​ര​ജീ​ഷ് നേ​തൃ​ത്വം ന​ൽ​കും. ആ​രോ​ഗ്യ​മു​ള്ള ഇ​ന്ത്യ​ക്കാ​യി ആ​രോ​ഗ്യ​മു​ള്ള യു​വ​ത എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ ​മി​നി​ബാ​ബു ക്ലാ​സെ​ടു​ക്കും. വൈ​കുന്നേരം അ​ഞ്ചി​ന് ല​ഹ​രി വി​രു​ദ്ധ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. ക​രു​നാ​ഗ​പ്പ​ള്ളി ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡിന് സ​മീ​പം സ​മാ​പി​ക്കും. എ​സി​പി വി ​എ​സ് പ്ര​ദീ​പ് കു​മാ​ർ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.
തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സി ​ആ​ര്‍ മ​ഹേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​തു​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ഫ്ലാ​ഷ് മോ​ബ്, വി​മു​ക്തി സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ബ​ലൂ​ൺ പ​റ​ത്ത​ൽ തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. രാ​ത്രി ഏ​ഴു മു​ത​ൽ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വി ​രാ​ജേ​ഷ് ന​യി​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ന​ട​ക്കും.
നാളെ രാ​വി​ലെ 10 ന് ​സ​മാ​പ​ന സ​മ്മേ​ള​നം അ​ഡീ​ഷ​ണ​ൽ എ​സ്പി സോ​ണി ഉ​മ്മ​ൻ കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി ​പി സു​ധീ​ഷ് കു​മാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും.
പി ​എ​ൽ വി​ജി​ലാ​ൽ, ഡോ. ​ഗോ​പ​കു​മാ​ർ, എ​സ് ആ​ർ ഷെ​റി​ൻ രാ​ജ്, അ​ബ്ദു​ൽ മ​നാ​ഫ്, ബി ​സ​ന്തോ​ഷ്, വൈ ​സ​ജി​കു​മാ​ർ, അ​ഭി​ലാ​ഷ്, ചാ​ൾ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു