കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം
1227301
Monday, October 3, 2022 11:10 PM IST
പത്തനാപുരം: കെഎസ്ആർടിസി ബസും, കാറും കൂട്ടിയിടിച്ച് അപകടം. പുനലൂർ -മൂവാറ്റുപുഴ പാതയിൽ കടയ്ക്കാമൺ പാലത്തിന് സമീപത്തായാണ് അപകടം നടന്നത്. പത്തനാപുരം തെങ്ങു വിളയിൽ കാസിമിന്റെ കാറാണ് അപകടത്തിൽ പെട്ടത്. യാത്രികർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
പത്തനാപുരം ഭാഗത്ത് നിന്നും പുനലൂർ ഭാഗത്തേക്ക് പോവുകയായിരുന്നു അപകടത്തിൽ പെട്ട വാഹനങ്ങൾ. കാറിന്റെ പിൻ ഭാഗത്തായി കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. കാറിന്റെ പിൻ ഭാഗം തകർന്ന സ്ഥിതിയിലാണ്. പത്തനാപുരം പോലീസ് കേസെടുത്തു. നിർമാണം നടക്കുന്ന പുനലൂർ മൂവാറ്റുപുഴ റോഡിലെ കുഴികളും മൺകൂനയും ചെളിയും അപകടങ്ങൾ പതിവാക്കുന്നതായി ആക്ഷേപമുണ്ട്.
കഴിഞ്ഞ മാസം കടയ്ക്കാമണ്ണിൽ തന്നെ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് പുനലൂർ സ്വദേശിയായ യുവാവ് മരിക്കുകയും സഹയാത്രികനായ യുവാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. റോഡിലെ വലിയ മൺകൂനയിൽ തട്ടാതെ ബൈക്ക് ഒഴിക്കുന്നതിനിടെയായിരുന്നു അന്ന് അപകടം നടന്നത്.