കല്ലട ജലോത്സവം: മ​ഹാ​ദേ​വി​ക്കാ​ട് ചു​ണ്ട​ൻ ഒ​ന്നാമത്
Wednesday, October 5, 2022 10:43 PM IST
ഹെ​ൻ​റി ജോ​ൺ ക​ല്ല​ട

കു​ണ്ട​റ : ക​ല്ല​ട​യാ​റി​ന്‍റെ കു​ഞ്ഞോ​ള​ങ്ങ​ളി​ൽ ആ​വേ​ശം വി​ത​റി​യ ജ​ല മാ​മാ​ങ്ക​ത്തി​ൽ യു​വ മ​ൺ​റോ മ​ണ​ക്ക​ട​വ് ക്ല​ബി​ന്‍റെ മ​ഹാ​ദേ​വി​ക്കാ​ട് ഫൈ​ബ​ർ ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ ഇ​ന​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി.

മൂ​ന്ന് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ജ​ലോ​ത്സ​വ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ല്ല​ട ജ​ലോ​ത്സ​വം ആ​യി​ര​ങ്ങ​ളെ ആ​വേ​ശ​ത്തി​ര​യി​ലാ​ഴ്ത്തി​യാ​ണ് സ​മാ​പി​ച്ച​ത്. വ​ലി​യ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ ജ​ല​മേ​ള​യ്ക്ക് ഇ​ല്ലെ​ങ്കി​ലും, ഫൈ​ബ​ർ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​രം ജ​ലോ​ത്സ​വ പ്രേ​മി​ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി.

യു​വ മ​ൺ​റോ മ​ണ​ക്ക​ട​വ് ക്ല​ബി​ന്‍റെ മ​ഹാ​ദേ​വി​ക്കാ​ട്, ഫൈ​ബ​ർ ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ ഇ​ന​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ, സു​നി​ൽ കു​മാ​ർ ക്യാ​പ്റ്റ​നാ​യു​ള്ള യു​വ​ൻ​സ് മ​ൺ​റോ​യു​ടെ വൈ​ഗ ര​ണ്ടാം സ്ഥാ​ന​വും ആ​ദ​ർ​ശ് ക്യാ​പ്റ്റ​നാ​യു​ള്ള സ്പോ​ർ​ട്സ് ബി ​സി ക്ല​ബി​ന്‍റെ തൃ​ക്കു​ന്ന​പ്പു​ഴ ചു​ണ്ട​ന്‍ മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

ക​ടു​ത്ത പോ​രാ​ട്ടം കാ​ഴ്ച​വ​ച്ച് 3 തെക്ക​നോ​ടി വ​ള്ള​ങ്ങ​ളും തീ​ര​ങ്ങ​ളി​ല്‍ മ​ത്സ​രാ​വേ​ശം വി​ത​ച്ചു. അ​ക്ഷ​ര ബോ​ട്ട്‌​സ് ക്ല​ബ് ശി​ങ്ക​ാര​പ​ള്ളി​യു​ടെ ദേ​വ​സ് ആ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. എ​ൽ. സു​നി​ലാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ. കി​ട​പ്പു​റം ബോ​ട്ട് ക്ല​ബി​ന്‍റെ സാ​ര​ഥി ര​ണ്ടും ഫ്ര​ൻ​ഡ്സ് ബോ​ട്ട് ക്ല​ബി​ന്‍റെ കാ​ട്ടി​ൽതെ​ക്ക​തി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഇ​രു​ട്ടു​കു​ത്തി​യി​ല്‍ ബി ​ഗ്രേ​ഡി​ല്‍ അ​ബ്ഷ​ലോ യോ​ഹ​ൻ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ല​ഞ്ച് ബോ​ട്ട് ക്ല​ബ് ഇ​റ​ക്കി​യ സെ​ന്‍റ് ജോ​സ​ഫ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ശി​ങ്കാ​ര​പ​ള്ളി യു​വര​ശ്മി​യു​ടെ ശ​ശികു​മാ​ർ ക്യാ​പ്ട​ൻ​നാ​യ മു​ത്ത​പ്പ​ൻ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

3 വ​ള്ള​ങ്ങ​ൾ മ​ൽ​സ​രി​ച്ച വെ​പ്പ് ബി ​ഗ്രേ​ഡ് ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​ൻ​സ് ബോ​യ്സ് ക്ല​ബി​ന്‍റെ പു​ന്ന​ത്ര പു​ര​യ്ക്ക​ല്‍ ഒ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്തു. എം​എ​ഫ് ബോ​ട്ട് ക്ല​ബി​ന്‍റെ പി​ജി കു​രീ​പ്പു​ഴ, വേ​ണാ​ട് ബോ​ട്ട് ക്ല​ബി​ന്‍റെ എ​ബ്ര​ഹാം, മൂ​ന്നു തൈ​ക്ക​ൽ എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ കരസ്ഥ മാക്കി.

2 ചെ​റു വ​ള്ള​ങ്ങ​ൾ മ​ത്സ​രി​ച്ച​തി​ൽ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ബോ​ട്ട് ക്ല​ബി​ന്‍റെ സെ​ന്‍റ്് ഫ്രാ​ൻ​സി​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. ക​ല്ല​ട ജ​ലോ​ത്സ​വ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ല്ല​ട ജ​ലോ​ത്സ​വം കാ​ണാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് ഇ​രു​ക​ര​യി​ലും ത​ടി​ച്ചു കൂ​ടി​യ​ത്.