ലഹരി വിമുക്ത കാമ്പയിൻ ജില്ലാതല ഉദ്ഘാടനം ഇന്ന്
1227585
Wednesday, October 5, 2022 11:18 PM IST
കൊല്ലം: ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, എസ്.എൻ വനിതാ കോളേജ് നാഷണൽ സർവീസ് യൂണിറ്റ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന "ജീവിതമാകട്ടെ ലഹരി' ലഹരി വിമുക്ത കാമ്പയിൻ ജില്ലാതല ഉദ്ഘാടനം ശ്രീനാരായണ വനിതാ കോളേജിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. മന്ത്രി ജെ.ചിഞ്ചു റാണി അധ്യക്ഷയാകും.
എം. നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിക്കും.മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയുമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ചടങ്ങിൽ എസ്.എൻ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽ കുമാർ ലഹരി വിരുദ്ധ സന്ദേശവും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രാജേഷ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നയിക്കും. ജില്ലാ കളക്ടർ അഫ്സാന പർവീൺ, ജില്ല ഇൻഫർമേഷൻ ഓഫീസർ സി.എഫ് ദിലീപ്കുമാർ എന്നിവർ പ്രസംഗിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ വീഡിയോ പ്രദർശനവും നടക്കും.
അപേക്ഷ ക്ഷണിച്ചു
കൊല്ലം: ക്ഷീരവികസന വകുപ്പി ന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി അതിദരിദ്രരുടെ പുന:രധിവാസത്തിനായുള്ള ഒരു പശു യൂണിറ്റ് (വനിതാ ഘടകം) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0474-2748098.