കാവ്യസംവാദം നടത്തി
1244896
Thursday, December 1, 2022 11:14 PM IST
ചാത്തന്നൂർ: കുമാരനാശാന്റെ നൂറ്റി അമ്പതാമതുജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സീതാകാവ്യത്തിലെ ചിന്താവിപ്ലവം എന്ന വിഷയത്തിൽ കാവ്യസംവാദം സംഘടിപ്പിച്ചു.
കല്ലുവാതുക്കൽ സമുദ്രതീരം ഓഡിറ്റോറിയത്തിൽ നടന്ന സംവാദം എസ്എൻ കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രഫ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ജി.ദിവാകരൻ മോഡറേറ്ററായിരുന്നു.
ശ്രീകുമാർ പ്ലാക്കാട് വിഷയം അവതരിപ്പിച്ചു. വി.ജയപ്രകാശ്, ശശിധരൻ കുണ്ടറ, ബാബു പാക്കനാർ, ഗിരീഷ് മുഖത്തല, ഷാനവാസ് കണ്ണനല്ലൂർ, തുളസീധരൻ എന്നിവർ പ്രസംഗിച്ചു. പ്രണവം ഷീലാമധു, മാമ്പള്ളി ജീ.ആർ.രഘുനാഥൻ, തട്ടാമല മധു എന്നിവർ കാവ്യാലാപനം നടത്തി.
ദേശീയ കർഷക ഫെഡറേഷൻ
നിവേദനം നൽകി
പുനലൂർ: ദേശീയ കർഷക ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചൽ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്ക് നിവേദനം നൽകി. കിഴക്കൻ മേഖലയിൽ ശല്യമുണ്ടാക്കുന്ന കാട്ടുമൃഗങ്ങളെ വെടിവയ്ക്കാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നൽകിയ സ്ഥിതിയ്ക്ക് കർഷകരുടെ ഭൂമിയും വിളയും സംരക്ഷിയ്ക്കാൻ നടപടി സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് ടോണി .ജെ. കോയിത്ര നിവേദനം നൽകി.
ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്ജോർജ് മുല്ലക്കര , വെളിനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ,വാർഡുമെമ്പർ റീനാ ജയിംസ്, ഷെറി.സി.മാത്യു, പി.ജെ.ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.