റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ണമെന്ന് ജി​ല്ലാ ക​ള​ക്ട​ർ
Wednesday, January 25, 2023 11:24 PM IST
കൊല്ലം: ജി​ല്ല​യി​ലെ റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊല്ലം ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​ഫ്സാ​ന പ​ർ​വി​ൺ.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ്, സ​ബ് ക​ള​ക്ട​ർ മു​കു​ന്ദ് ഠാ​ക്കൂ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം സ്റ്റേ​ഡി​യ​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു ജില്ലാക​ള​ക്ട​ർ. സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം കൃ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി.

ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് ലാ​ല്‍ ബ​ഹ​ദൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. 9.15ന് മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. തു​ട​ര്‍​ന്ന് റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ല്‍​കും. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, കൊ​ല്ലം സി​റ്റി, റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കും.

പോ​ലീ​സ്, എ​ക്‌​സൈ​സ്, ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്‌​ക്യൂ, ഫോ​റ​സ്റ്റ്, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ലാ​റ്റൂ​ണു​ക​ളും ബാ​ന്‍​ഡ് ട്രൂ​പ്പു​ക​ളും പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കും.

പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണം, ഗ​താ​ഗ​ത സൗ​ക​ര്യം, ആം​ബു​ല​ന്‍​സ് സ​ഹി​ത​മു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘം, പ​ന്ത​ല്‍, അ​ല​ങ്കാ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മൈ​താ​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണം, സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. പൂ​ര്‍​ണ​മാ​യും ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ണ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക.

ച​ട​ങ്ങി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ദേ​ശ​ഭ​ക്തി ഗാ​നം അ​വ​ത​രി​പ്പി​ക്കും. പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് മൊ​മെ​ന്‍റോ​യും വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ർ​ഥിക​ൾ​ക്ക് ബ​സു​ക​ളി​ൽ ക​ൺ​സ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.