കൊല്ലത്ത് ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം ഇന്ന്
Sunday, January 29, 2023 10:30 PM IST
കൊ​ല്ലം: ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ്, കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍, ഗാ​ന്ധി​പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കും.
രാ​വി​ലെ 7.30ന് ​ചി​ന്ന​ക്ക​ട പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സ് മു​ത​ല്‍ ബീ​ച്ച് വ​രെ​യു​ള്ള ശാ​ന്തി​യാ​ത്ര സ​ബ് ക​ള​ക്ട​ര്‍ മു​കു​ന്ദ് ഠാ​ക്കൂ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. ശാ​ന്തി​യാ​ത്ര​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.
കൊ​ല്ലം ബീ​ച്ചി​ലെ ഗാ​ന്ധി​പാ​ര്‍​ക്കി​ല്‍ രാ​വി​ലെ എ​ട്ടി​ന് ഗാ​ന്ധി​സ്മൃ​തി സ​മ്മേ​ള​നം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​യാ​കും. എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. എം​എ​ല്‍​എ​മാ​രാ​യ എം. ​നൗ​ഷാ​ദ,് എം. ​മു​കേ​ഷ് എ​ന്നി​വ​രാ​ണ് വി​ശി​ഷ്ട സാ​ന്നി​ധ്യ​മാ​കു​ക.
ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍, ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പോ​ള്‍ മ​ത്താ​യി , എ.​ഡി.​എം ആ​ര്‍.​ബീ​നാ​റാ​ണി, ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജി. ​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഫാ​ത്തി​മ മാ​താ നാ​ഷ​ന​ല്‍ കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ. ​പെ​ട്രീ​ഷ്യ ജോ​ണ്‍ സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന ചൊ​ല്ലും.