ത്രോ​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് വിജയികൾ
Sunday, January 29, 2023 10:35 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ജി​ല്ലാ സ​ബ് ജൂ​നി​യ​ർ ത്രോ​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ എ​ൻ​ആ​ർ സി​റ്റി​യും രാ​ജാ​ക്കാ​ടും ജേ​താ​ക്ക​ളാ​യി. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​സ്എ​ൻ​വി എ​ച്ച്എ​സ്എ​സ് എ​ൻ​ആ​ർ സി​റ്റി​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ രാ​ജാ​ക്കാ​ട് ഗ​വ. എ​ച്ച്എ​സ്എ​സും ഒ​ന്നാം സ്ഥാ​നം നേ​ടി. ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലും മാ​ങ്കു​ളം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​നാ​ണു ര​ണ്ടാം സ്ഥാ​നം. മാ​ങ്കു​ളം സ്കൂ​ളി​ലെ ബേ​സി​ൽ എ​ബി, ശ​ര​ണ്യ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രെ മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താ​ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​സി. പ​ത്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത്രോ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​നി​ൽ​കു​മാ​ർ, സം​സ്ഥാ​ന നി​രീ​ക്ഷ​ക​ൻ കെ.​ഐ. നി​സാ​മു​ദി​ൻ, സെ​ക്ര​ട്ട​റി അ​ര​വി​ന്ദ് അ​നി​ൽ​കു​മാ​ർ, ജി​ജി ജോ​സ്, ഷ​ർ​മി​ള ബാ​ദു​രി മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.