നെ​ടു​ങ്ക​ണ്ടം പോ​ളി​യി​ൽ ഇ​ന്‍​ഡ​സ്ട്രി ഓ​ണ്‍ കാ​ന്പ​സ് ഉ​ദ്ഘാ​ട​നം
Sunday, January 29, 2023 10:35 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പോ​ളി ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ ആ​രം​ഭി​ക്കു​ന്ന ഇ​ന്‍​ഡ​സ്ട്രി ഓ​ണ്‍ കാ​മ്പ​സ് പ​ദ്ധ​തി​യു​ടെ​യും ഹ്ര​സ്വ​കാ​ല തൊ​ഴി​ല​ധി​ഷ്ടി​ത കോ​ഴ്‌​സു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കാ​മ്പ​സി​നു​ള്ളി​ല്‍ വ്യ​വ​സാ​യം പ​ദ്ധ​തി നെ​ടു​ങ്ക​ണ്ടം പോ​ളി ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.
കോ​ള​ജി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഏ​തെ​ങ്കി​ലും ഒ​രു ഉ​ത്പ​ന്ന നി​ര്‍​മാ​ണ യൂ​ണി​റ്റി​ന്‍റെ ഭാ​ഗ​മാ​ക്കു​ക എ​ന്ന​താ​ണ് ഇ​ന്‍​ഡ​സ്ട്രി ഓ​ണ്‍ കാ​മ്പ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​യ അ​സാ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ല്‍​ഇ​ഡി ഡി​സ്‌​പ്ലേ നി​ര്‍​മാ​ണ യൂ​ണി​റ്റ് കോ​ള​ജി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. പ​ത്തു വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ങ്ങു​ന്ന ഈ ​യൂ​ണി​റ്റി​ല്‍​നി​ന്നു പി​നാ​ക്കി​ള്‍ ടെ​ക്‌​നോ​ള​ജി എ​ന്ന പേ​രി​ലാ​ണ് ഉ​ത്പ​ന്ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കു​ന്ന​ത്. നി​ല​വി​ല്‍ ജ​ല​ജീ​വ​ന്‍ മി​ഷ​നു​വേ​ണ്ടി അ​ഞ്ച് എ​ല്‍​ഇ​ഡി ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഓ​ര്‍​ഡ​റു​ക​ള്‍ യൂ​ണി​റ്റി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ജി​ല്ല​യി​ലെ ആ​ദ്യ​ത്തേ​തും സം​സ്ഥാ​ന​ത്തെ അ​ഞ്ചാ​മ​ത്തേ​തു​മാ​യ യൂ​ണി​റ്റാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ളി ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്.
ഇ​ന്‍​ഡ​സ്ട്രി ഓ​ണ്‍ കാ​മ്പ​സ് പ​ദ്ധ​തി​യു​ടെ​യും ഹ്ര​സ്വ​കാ​ല തൊ​ഴി​ല​ധി​ഷ്ടി​ത കോ​ഴ്‌​സു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു എം.​എം. മ​ണി എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. നെ​ടു​ങ്ക​ണ്ടം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ൽ പി.​എം. റെ​ജി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ്, അ​സാ​പ് സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​സൂ​ണ്‍, നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് മു​തു​കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

ടൂ​റി​സം സെ​ന്‍റ​ർ

രാ​ജ​കു​മാ​രി: വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടൂ​റി​സം സെ​ന്‍റ​റി​ന്‍റെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ വൈ​എം​സി​എ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ഉ​ത്‌​ഘാ​ട​നം ചെ​യ്തു.
ഓ​ഡി​റ്റോ​റി​യ​വും പ​ത്തോ​ളം റൂ​മു​ക​ളും ഓ​ഫീ​സു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഒ​ന്നാം ഘ​ട്ടം. റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ ജോ​സ് നെ​റ്റി​ക്കാ​ട​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ ബി​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കെ.​ജെ. സി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.