ആര്യങ്കാവ്: ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിന്റെ 41-ാം വാര്‍ഷികാഘോഷം നാളെ നടക്കും. ഇതിന്റെ ഭാഗമായി യാത്രയയപ്പ് സമ്മേളനം, ബയോമെട്രിക് ഹാജര്‍ സംവിധാനം ഉദ്ഘാടനം, അധ്യാപക-രക്ഷാകര്‍തൃസംഗമം, അവാര്‍ഡുദാനം എന്നിവ നടക്കുമെന്ന് സ്കൂള്‍ മാനേജര്‍ ഫാ. ഫിലിപ് തയ്യില്‍, ഹെഡ്മാസ്റ്റര് വി. കെ. റോയി, ജനറല്‍ കണ്‍വീനര്‍ ഡോ. ബിന്‍സി തോമസ്, സീനിയര്‍ അസിസ്റ്റന്റ് കെ. എ. ബിജു, പിടിഎ പ്രസിഡന്റ് പി.വൈ സജി, സ്കൂള്‍ ചെയര്മാന് എസ്. ഷൈജിന്‍ എന്നിവര്‍ അറിയിച്ചു.
നാളെ വൈകുന്നേരം അഞ്ചിന് സ്കൂള്‍ മാനേജര്‍ ഫാ. ഫിലിപ് തയ്യിലിന്റെ അധ്യക്ഷതയില്‍ സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടി അസിസ്റ്റന്റ് കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡോ. ടോണി ചെത്തിപ്പുഴ ഉദ്ഘാടനം ചെയ്യും. നമ്മുടെ നാട് വാട്സ് ആപ്പ് കൂട്ടായ്മ സമ്മാനിച്ച ബയോമെട്രിക് സംവിധാനത്തിന്റെ കമ്മീഷനിംഗ് ഡെപ്യൂട്ടി കളക്ടര്‍ ജി. നിര്‍മല്‍ കുമാര്‍ നിര്‍വഹിക്കും. ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ് ഫോട്ടോ അനാച്ഛാദനം നിര്‍വഹിക്കും. പിടിഎ പ്രസിഡന്റ് പി. വൈ. സജി സ്കൂള്‍ ലോഗോ പ്രകാശനനും ഉപഹാര സമര്‍പ്പണവും നടത്തും. സ്റ്റാഫ് സെക്രട്ടറി നെല്‍സണ്‍ ചാക്കോ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഹെഡ്മാസ്റ്റര് വി. കെ. റോയി, ആര്യങ്കാവ് സെന്റ് മേരീസ് യൂപിഎസ് ഹെഡ്മിസ്ട്രസ് സിസ്്റ്റര്‍ എസ്.എച്ച്. അനിത, ഗവ. എല്‍പിഎസ് ഹെഡ്മിസ്ട്രസ് എം. റഷിയത്ത് ബീവി, എംപിടിഎ പ്രസിഡന്റ് സിനി റെജി, നമ്മുടെ നാട് വാട്സ് ആപ്പ് കൂട്ടായ്മ അഡ്മിന് ്അജി വര്‍ഗീസ്, സ്റ്റാഫ് പ്രതിനിധി ജെറിന് വര്‍ഗീസ്, വിദ്യാര്‍ഥി പ്രതിനിധി എസ്. ശിവാനന്ദന്, ഡോ. ബിന്‍സി തോമസ്, കുളത്തൂര്‍ സെന്റ് ജോസഫ് ഹൈസ്കുള് റിട്ട. ഹെഡ്മാസ്റ്റര് കെ. ജോര്‍ജ് ഫിലിപ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ദേശീയഗാനം, നിറക്കൂട്ട് എന്നിവ നടക്കും.
23 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന സ്കൂള്‍ ക്ലാര്‍ക്ക് എ.പി മേരിക്കുട്ടിക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കും.