മലങ്കര കത്തോലിക്ക അസോ. പ്രതിനിധി സമ്മേളനം നടത്തി
1264887
Saturday, February 4, 2023 11:10 PM IST
കുളത്തൂപ്പുഴ: മലങ്കര കത്തോലിക്ക അസോസിയേഷൻ (എംസിഎ) അഞ്ചൽ വൈദിക ജില്ലയുടെ പ്രതിനിധി സമ്മേളനം ജില്ലാ വികാരി ഫാ.ബോവാസ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്നു.
തുടർന്ന് നടന്ന അഞ്ചൽ വൈദിക ജില്ല ഇലക്ഷൻ ജില്ലാ ഡയറക്ടർ ഫാ. ജോസ് മുണ്ടുവേലിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . ഏഴംകുളം രാജൻ വൈദിക ജില്ലാ പ്രസിഡന്റായും വൈസ് പ്രസിഡന്റുമാരായി ബിനു.സി.ചാക്കോ, സൂസൻ ദീപു, ജനറൽ സെക്രട്ടറിയായി വിൻസന്റ് എൻ .വി, ജോയിൻ സെക്രട്ടറി രാജൻ കെ.എസ്, ട്രഷറർ സാജൻ തോമസ്, സിൻഡിക്കേറ്റ് മെമ്പറായി ഡോ. കെ .വി തോമസ്കുട്ടി, സെനറ്റ് മെമ്പറായി രാജുമോൻ ഏഴംകുളം, നിഷ അച്ചൻകുഞ്ഞ് എന്നിവരെ തെരഞ്ഞെടുത്തു.
ബജറ്റ്; യൂത്ത് കോൺഗ്രസ്
പ്രതിഷേധിച്ചു
കുളത്തുപ്പുഴ: സംസ്ഥാന ബജറ്റ് ജനദ്രോഹമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുളത്തൂപ്പുഴയിൽ ബജറ്റ് പ്രതീകാത്മകമായി കത്തിച്ച് പ്രതിഷേധിച്ചു.
ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. ജനജീവിതത്തിന്റെ സമസ്ത മേഖലകളേയും ദ്രോഹിക്കുന്ന നികുതി കൊളളയാണ് ബജറ്റെന്ന് മുഹമ്മദ് ഫൈസൽ ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ റീനാ ഷാജഹാൻ, റെജിൻ ബേബി, ഷെമീർ ഷുക്കൂർ, സുരാജ്.എസ്, റോണി രാജൻ, ജിനു, ഷംനാദ് തുടങ്ങിയവർ നേതൃത്വം നൽകി.