ബ​സും വാനും കൂ​ട്ടി​യി​ടി​ച്ച് നാ​ലുപേ​ർ​ക്ക് പരിക്ക്: ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​രം
Monday, February 6, 2023 11:05 PM IST
അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ കെ​എ​സ് ആ​ർ​ടി​സി ബ​സും ഒമ്നി വാനും കൂ​ട്ടി​യി​ട്ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ർ യാ​ത്രി​ക​രാ​യ കാ​ട്ടാ​മ്പ​ള്ളി സ്വ​ദേ​ശി ആ​കാ​ശ് (23) , ക​രു​കോ​ൺ ക​ട​വ​റം സ്വ​ദേ​ശി സു​നി​ൽ (48), ത​ടി​ക്കാ​ട് സ്വ​ദേ​ശി അ​ൽ​ത്താ​ഫ് (26), ക​രു​കോ​ൺ സ്വ​ദേ​ശി അ​ർ​ഷാ​ദ് (27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ര്‍ വാൻ വെ​ട്ടി​പ്പൊ​ളി​ച്ചു അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​കാ​ശ്, സു​നി​ല്‍ എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ഷി​പ്പി​ച്ചു​.

അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ആ​കാ​ശി​നെ പ്ര​ത്യേ​ക ആം​ബു​ല​ന്‍​സ് എ​ത്തി​ച്ചാ​ണ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇന്നലെ ഉച്ചകഴി ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മ​ല്ല​പ്പ​ള്ളി​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ല്‍ പു​ന​ലൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നും എ​ത്തി​യ ഒ​മി​നി വാൻ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്തു ആം​ബു​ല​ന്‍​സി​ലും ജീ​പ്പി​ലു​മാ​യി അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഏ​രൂ​ർ ആ​ല​ഞ്ചേ​രി​യി​ൽ അ​ലൂ​മി​നി​യം ഫ്രാ​ബ്രി​ക്കേ​ഷ​ൻ സ്ഥാ​പ​നം ന​ട​ത്തു​ന്ന​യാ​ളും തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് അ​പ​ക​ട​ത്തി​പ്പെ​ട്ട​ത്.