യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു
Monday, February 6, 2023 11:05 PM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഫോ​സ്റ്റ​ർ കെ​യ​ർ ഹോ​മി​ൽ ക​ഴി​ഞ്ഞ് വ​രു​ന്ന​തി​നി​ടെ​ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് യു​വാ​വ് അ​റ​സ്റ്റി​ൽ.
കി​ഴ​ക്കേ ക​ല്ല​ട തെ​ക്കേ​മു​റി​യി​ൽ ഷീ​ല മ​ന്ദി​ര​ത്തി​ൽ​ഷി​നി​ൽ (42) ആ​ണ് പി​ടി​യി​ലാ​യ​ത് . പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച​തി​ന് പോ​ക്സോ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ ജി​ല്ലാ ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കി​ഴ​ക്കേ ക​ല്ല​ട സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ​സ് സു​ധീ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം എ​സ് ഐ ​അ​നീ​ഷ് ബി, ​ജോ​ൺ​സ​ൺ, എ ​എ​സ് ഐ ​മ​ധു​ക്കു​ട്ട​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​ം നടത്തി

കൊ​റ്റ​ങ്ക​ര: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രെ കോ​ൺ​ഗ്ര​സ് കൊ​റ്റ​ങ്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ മാ​മൂ​ട് മു​ത​ൽ ച​ന്ദ​ന​ത്തോ​പ്പ് വ​രെ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.
യോ​ഗം യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് കൊ​റ്റ​ങ്ക​ര മ​ണ്ഡ​ലം 'പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കോ​ണി​ൽ അ​ധ്യക്ഷ​നാ​യി​രു​ന്നു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ക്കോ​ൺ ഷാ​ന​വാ​സ്, വി​നോ​ദ് കാ​മ്പി​യി​ൽ, ദി​ലീ​പ്, ശു​ഹൈ​ബ്, സെ​യ്ദ്, ഷം​നാ​ദ് കേ​ര​ള​പു​രം, ഷ​റ​ഫ് കു​ണ്ട​റ, സി​യാ​ദ് ചാ​ലു വി​ള, ഇ​ന്ദി​ര, അ​ഭി​ലാ​ഷ്, നൗ​ഷാ​ദ്, ഷ​ഹ​നാ​സ്, അ​ൻ​സാ​ർ കോ​ള​ശേ​രി, മു​ര​ളി, സി ​നാ​ൻ, മി​ഥു, മു​നീ​ർ, സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.