മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ൾ പി​ടി​യി​ൽ
Monday, February 6, 2023 11:05 PM IST
കൊല്ലം: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.
കാ​ട്ടി​ൽ ക​ട​വ് ആ​ദി​നാ​ട് തെ​ക്ക് പു​ത്ത​ൻ വീ​ട്ടി​ൽ ഗു​രു​ലാ​ൽ (26) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ആ​ദി​നാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്നും 42 ഗ്രാം ​മു​ക്കു​പ​ണ്ട ം പ​ണ​യം വെ​ച്ച് 1,50,000 രൂ​പ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രിയിൽ ആ​ഡം​ബ​ര വാ​ഹ​ന​ത്തി​ലെ​ത്തി സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ട ം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ ഗു​രു​ലാ​ൽ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തേ​യും ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.
ഈ ​വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് സം​ശ​യം തോ​ന്നി​യ ആ​ദി​നാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​ർ പ​ണ​യം വെ​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ടം ആ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ സ​മാ​ന രീ​തി​യി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​തി​നാ​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രിക​യാ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ക​ലാ​ധ​ര​ൻ, ഷാ​ജി​മോ​ൻ എ​സ് സി​പിഒ രാ​ജീ​വ്, സി​പി​ഒ​മാ​രാ​യ ഹാ​ഷിം, ബ​ഷീ​ർ​ഖാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.