ആർഎസ്പി അടുപ്പുകൂട്ടി സമരം നടത്തി
1273920
Friday, March 3, 2023 11:16 PM IST
ചവറ : പാചക വാതക വില വർധനയ്ക്കെതിരെ പ്രതിഷേധിച്ച് ആർ എസ് പി ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് അടുപ്പ് കൂട്ടി കഞ്ഞിവയ്പ് സമരം നടത്തി. ചവറ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എം. സാലി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം ഡേറിയസ് ഡിക്രൂസ് അധ്യക്ഷനായി. യോഗത്തിൽ ആർ എസ് പി ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജസ്റ്റിൻ ജോൺ, സി.പി.സുധീഷ് കുമാര്‍, കോക്കാട്ട് റഹിം, വാഴയിൽ അസീസ്, ആർ.നാരായണപിള്ള, സി.ഉണ്ണികൃഷ്ണന്, സക്കീര്‍ ഹുസൈന്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ ഡി.സുനില്‍കുമാര്‍, സുരേന്ദ്രന്, ദിവാകരൻപിള്ള, സാബു നടരാജൻ, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.പി.ഉണ്ണികൃഷ്ണൻ, എസ്.രാജശേഖരൻപിള്ള, സുഭാഷ് കുമാർ, എസ്.ലാലു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, ഐക്യമഹിളാസംഘം നേതാക്കളായ ഐ.ജയലക്ഷ്മി, മുംതാസ്, ലളിത ഷാജി, പ്രിയാ ഷിനു, ശാരദയമ്മ, കൊച്ചെറ്റയിൽ റഷീന, സുകന്യ, അംബികാ ദേവി, സരോജിനി, ആർ.വൈശാഖ്, നവീൻ, എസ്.ഉണ്ണികൃഷ്ണപിള്ള, ഓമനക്കുട്ടൻ, സുകുമാരൻ, ചവറ രാജശേഖരൻ, ശിവരാജൻ, കെ.പി.പ്രദീപ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.