ചവറ തെക്കുംഭാഗം : പഞ്ചായത്തിലെ വടക്കുംഭാഗം എൻഎസ്എസ് എൽപി. സ്കൂളിൽ നടന്നുവന്ന ബാലസാഹിത്യ കേളി, പഠന പ്രദർശനം പഠനോത്സവവും സമാപിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോസ് വിമൽരാജ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ കെ. രാജൻ പിള്ള അധ്യക്ഷനായി. വാർഡ് മെമ്പർ ഉണ്ണികൃഷ്ണപിള്ള, രാജ് ലാൽ തോട്ടുവാൽ, മുരളീധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.