കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
1279431
Monday, March 20, 2023 11:11 PM IST
കൊല്ലം: ഓട്ടോറിക്ഷാ ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ. പട്ടത്താനം വയലിൽ പുത്തൻവീട്ടിൽ സന്തോഷ്(49) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
പട്ടത്താനം, പുത്തൻവീട്ടിൽ സെന്തിൽകുമാറിനെയാണ് ഇയാൾ കുത്തി പരിക്കേൽപ്പിച്ചത്. സ്ഥിരമായി പട്ടത്താനം, പാർവത്യാർ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റിൽ സർവീസ് നടത്തുന്ന ആളാണ് അറസ്റ്റിലായ സന്തോഷ്. എന്നാൽ സെന്തിൽകുമാർ സ്ഥിരമായി സ്റ്റാന്റിൽ കിടക്കാതെ പല ഇടങ്ങളിൽ നിന്നും ഓട്ടം ഓടുന്ന ആളാണ്. കഴിഞ്ഞ ദിവസം പാർവത്യാർ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റിൽ എത്തിയ സെന്തിൽകുമാറും സന്തോഷും തമ്മിൽ ഇതിനെ ചൊല്ലി തർക്കം ഉണ്ട ാവുകയും തർക്കത്തിനിടയിൽ സന്തോഷ് ഇയാളെ കൈയിൽ കരുതുയിരുന്ന കത്തികൊണ്ട ് കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു.
തുടർന്ന് ഇരവിപുരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസറ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയായ സന്തോഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജയേഷ്, വിഷ്ണു, ഷാജി, സിപിഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.