തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച കു​ള​ങ്ങ​ള്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
Thursday, March 23, 2023 11:06 PM IST
കൊല്ലം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 100 ദി​ന ക​ര്‍​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച ജി​ല്ല​യി​ലെ കു​ള​ങ്ങ​ള്‍ ലോ​ക ജ​ല​ദി​ന​ത്തി​ല്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു.
ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍​മി​ച്ച കാ​ര്‍​ഷി​ക​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​കെ ഗോ​പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ലാ​മു​ക്ക് ഷാ​പ്പ്മു​ക്ക് വ​യ​ല്‍​ഭാ​ഗ​ത്ത് 180000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കു​ളം നി​ര്‍​മി​ച്ച​ത്.
ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ല​യി​ല്‍ ശാ​സ്ത്രീ​യ​മാ​യി ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ്യാ​പി​പ്പി​ക്കു​മെ​ന്നും 83 കു​ള​ങ്ങ​ള്‍ നി​ല​വി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്‍​സാ​ര്‍ ഷാ​ഫി, ജി​ല്ലാ പ​ഞ്ച​യ​ത്തം​ഗം പി ​ശ്യാ​മ​ള​യ​മ്മ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ ​വി​ജ​യ​ല​ക്ഷ്മി, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി ​എ​സ് ല​തി​ക തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
കൊ​റ്റ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ള​പു​രം വാ​ര്‍​ഡി​ലെ ന​വീ​ക​രി​ച്ച കു​മ​ളി കു​ളം സ​ബ് ക​ള​ക്ട​ര്‍ മു​കു​ന്ദ് ഠാ​ക്കൂ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
12,385 രൂ​പ​യാ​ണ് ചെ​ല​വ്. കൊ​റ്റ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.
മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി ​യ​ശോ​ദ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ച്ച്. ഹു​സൈ​ന്‍, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി ​വി​നീ​ത, എ​ല്‍ ഷേ​ര്‍​ളി, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ ഫാ​റൂ​ഖ് നി​സാ​ര്‍, കെ ​സ​തീ​ശ​ന്‍, ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ജോ​ര്‍​ജ് അ​ലോ​ഷ്യ​സ്, കൊ​റ്റ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു ശ്രീ​കു​മാ​ര്‍, സ​ജി മോ​ള്‍, ജി​ല്ലാ വ​നി​താ ക്ഷേ​മ ഓ​ഫീ​സ​ര്‍ സു​ല​ജ, ജി​ല്ലാ എ​ഞ്ചി​നീ​യ​ര്‍ ഗീ​ത സു​ദ​ര്‍​ശ​ന്‍, ബ്ലോ​ക്ക് എ​ഞ്ചി​നീ​യ​ര്‍ ആ​ര്യാ വി​ജ​യ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​വ​ര്‍​സി​യ​ര്‍ അ​ര്‍​ച്ച​ന സു​ജ ല​ക്ഷ്മി, എ ​ഐ ടി ​എ ഷാ​നി, വി​ല്ലേ​ജ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ര​തീ​ഷ് ഭ​ദ്ര​ന്‍, സു​മേ​ഷ്, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ശാ​സ്താം​കോ​ട്ട ബ്ലോ​ക്കി​ലെ മൈ​നാ​ഗ​പ്പ​ള​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 16-ാം വാ​ര്‍​ഡി​ലെ കാ​ര്‍​ഷി​ക​കു​ളം ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പി ​എം സെ​യ്ദ് നി​ര്‍​വ​ഹി​ച്ചു.