ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Friday, March 24, 2023 11:29 PM IST
കൊല്ലം: ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി 2023-2024 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. 63,94,15,576 രൂ​പ വ​ര​വും 63,87,72,645 രൂ​പ ചെ​ല​വും 6,42,931 രൂ​പ നീ​ക്കി​യി​രു​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
ആ​രോ​ഗ്യം, പ​ശ്ചാ​ത്ത​ല വി​ക​സ​നം, വ​നി​താ​ക്ഷേ​മം, പ​ട്ടി​ക​ജാ​തി വി​ക​സ​നം എ​ന്നി​വ​യ്ക്ക് ബ​ജ​റ്റി​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കി. വ​നി​താ പു​രോ​ഗ​തി​ക്കാ​യി 93,53,000 രൂ​പ, സ്ത്രീ​ക​ള്‍​ക്ക് തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ത്തി​ന് ഉ​ന്ന​തി, വ​യോ​ജ​ന സം​ര​ക്ഷ​ണ​ത്തി​നാ​യി 30 ല​ക്ഷം രൂ​പ, വ​യോ​മി​ത്രം സ്‌​നേ​ഹ​തീ​രം എ​ന്നീ പ​ദ്ധ​തി​ക​ള്‍ മു​ഖേ​ന വ​യോ​ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും മ​രു​ന്നും ഉ​റ​പ്പു​വ​രു​ത്തും.
ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് ആ​ധു​നി​ക ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ ആ​ദ്യ ക​മ്മ്യൂ​ണി​റ്റി ഡി​സ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് സെ​ന്‍റര്‍ നെ​ടു​മ്പ​ന സി ​എ​ച്ച് സി​യി​ല്‍ സ്ഥാ​പി​ക്കും. ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്കാ​യി 1,98,00,000 രൂ​പ​യും ശു​ചി​ത്വ- കു​ടി​വെ​ള്ള മേ​ഖ​ല​ക്കാ​യി 1,01,00,000 രൂ​പ​യും ചെ​ല​വ​ഴി​ക്കും.
ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ​ഴി 4500 കു​ടും​ബ​ങ്ങ​ള്‍​ക്ക് 5.5 ല​ക്ഷം തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും. പ​ട്ടി​ക​ജാ​തി മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് 2,31,31,000 രൂ​പ വ​ക​യി​രു​ത്തി.
എ​സ് സി ​കോ​ള​നി​ക​ളി​ല്‍ സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കു​ന്ന ആ​ദി​ത്യ​കി​ര​ണം പ​ദ്ധ​തി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​പ്പാ​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ഇ-​ഓ​ഫീ​സ് മാ​തൃ​ക സ​ജ്ജീ​ക​രി​ക്കും. അ​ടി​സ്ഥാ​ന ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സ​മ​ഗ്ര പ​ദ്ധ​തി​ക​ളും വി​ഭാ​വ​നം ചെ​യ്തു.
മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും ധ​ന​കാ​ര്യ വ​കു​പ്പ് സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ഹു​സൈ​ന്‍ എ​ച്ച് പൊ​തു​ബ​ജ​റ്റും, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​ജീ​വ് എം ​ജെ​ന്‍​ഡ​ര്‍ ബ​ജ​റ്റും അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് യ​ശോ​ദ ബി ​അ​ധ്യ​ക്ഷ​യാ​യി.
മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഷാ​ഹി​ദ ജെ , ​മ​റ്റ് സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.