ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി
Saturday, March 25, 2023 11:12 PM IST
കൊല്ലം: മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്‌​ക്വാ​ഡ് ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി.

മാ​ലി​ന്യം ത​ള്ളു​ന്ന​ത് കാ​ര​ണം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ഴു​ക്ക് നി​ല​ച്ച​ത് പ​രി​ഹ​രി​ക്കാ​ന്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ വാ​തി​ല്‍​പ​ടി ശേ​ഖ​ര​ണം ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഇ​ന്‍റേണ​ല്‍ വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡി ​രാ​മാ​നു​ജ​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ എ ​ഡി പി ​ഓ​ഫി​സ് ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് സി ​ആ​ര്‍ ജ​യ​ച​ന്ദ്ര​ന്‍, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ അ​സി​സ്റ്റ​ന്റ് കോ ​ഓ​ഡി​നേ​റ്റ​ര്‍ ജെ ​ര​തീ​ഷ്‌​കു​മാ​ര്‍, ജെ ​എ​ച്ച് ഐ​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.