വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Thursday, March 30, 2023 2:37 AM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ -അ​ഞ്ച​ൽ മ​ല​യോ​ര ഹൈ​വേ​യി​ൽ ക​ര​വാ​ളൂ​ർ പി​റ​യ്ക്ക​ലി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ഞ്ചേ​മ്പ് ചാ​രു​കു​ഴി പു​ത്ത​ൻ വീ​ട്ടി​ൽ പ്ര​കാ​ശി​ന്‍റെ മ​ക​ൻ സ്വാ​തി പ്ര​കാ​ശ് (26) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ര​വാ​ളൂ​രി​ൽ നി​ന്ന് പു​ന​ലൂ​ർ ഭാ​ഗ​ത്തേ​ക്കു വ​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പു​ന​ലൂ​രി​ൽ നി​ന്ന് ക​ര​വാ​ളൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബു​ള്ള​റ്റി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സ്വാ​തി പ്ര​കാ​ശും, ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ജ്യോ​തി​ഷും റോ​ഡി​ലേ​ക്കു തെ​റി​ച്ച് വീ​ണു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്വാ​തി പ്ര​കാ​ശ് ത​ത്ക്ഷ​ണം മ​രി​ച്ചു. സി​ന്ധു​വാ​ണ് മാ​താ​വ്. സ​ഹോ​ദ​രി പൊ​ന്നി. ഇ​ല​ക്ട്രീ​ഷ​നാ​യ സ്വാ​തി പ്ര​കാ​ശി​ന്‍റെ മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ച്ഛ​ൻ പ്ര​കാ​ശ് എ​ത്ത​യി​ട്ട് സം​സ്കാ​രം ന​ട​ത്തും.

ബു​ള്ള​റ്റ് യാ​ത്രി​ക​രാ​യ വ​ട്ട​മ​ൺ സ്വ​ദേ​ശി ജി​ത്തു, സ​ഹ​യാ​ത്രി​ക​യാ​യ ശാ​സ്താം​കോ​ണം സ്വ​ദേ​ശി​നി പാ​ർ​വ​തി എ​ന്നി​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ത​ല​യ്ക്കും കൈ​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ര​ണ്ടാ​മ​ത്തെ ബു​ള്ള​റ്റ് യാ​ത്രി​ക​രാ​യ വാ​ള​ക്കോ​ട് സ്വ​ദേ​ശി​ക​ൾ ആ​യ ഷ​മീം, ഗോ​ഡ്വി​ൻ എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പു​ന​ലൂ​ർ താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ള്ള​റ്റ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യും നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ മൂ​ന്നു ക​ര​ണം മ​റി​ഞ്ഞ് ത​ല​കീ​ഴാ​യി റോ​ഡി​ൽ പ​തി​യ്ക്കു​ക​യു​മാ​യി​രു​ന്നു.

ഓ​ട്ടോ ഡ്രൈ​വ​റാ​യ ചെ​മ്മ​ന്തൂ​ർ ക​ടു​വാ​ക്കു​ഴി ഷി​ബു ഭ​വ​നി​ൽ ഷി​ബു​വും ഓ​ട്ടോ​യി​ൽ യാ​ത്ര​ചെ​യ്ത ഷി​ബു​വി​ന്‍റെ ര​ണ്ട് മ​ക്ക​ളും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.