എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ര്‍ തൊ​ഴി​ല്‍​മേ​ള; 2500 പേ​ര്‍​ക്ക് പ്ലേ​സ്‌​മെ​ന്‍റ്
Thursday, March 30, 2023 11:00 PM IST
കൊല്ലം: ജി​ല്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെന്‍റ​ര്‍ മു​ഖേ​ന ന​ട​ത്തി​യ തൊ​ഴി​ല്‍​മേ​ള​ക​ള്‍ വ​ഴി 2500 ല്‍ ​അ​ധി​കം പേ​ര്‍​ക്ക് പ്ലേ​സ്‌​മെന്‍റ് ല​ഭി​ച്ച​താ​യി ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
ര​ണ്ടു​പ്രാ​വ​ശ്യം വീ​തം "നി​യു​ക്തി' മെ​ഗാ, "ദി​ശ' മി​നി ജോ​ബ് ഫെ​യ​റു​ക​ള്‍ ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച​ത് വ​ഴി യ​ഥാ​ക്ര​മം 2000, 500 പേ​ര്‍​ക്ക് പ്ലേ​സ്‌​മെ​ന്‍റ് ല​ഭി​ച്ചു. ഇ​ത്ത​രം തൊ​ഴി​ല്‍​മേ​ള​ക​ളു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് ആ​രം​ഭി​ച്ച വെ​ബ്‌​സൈ​റ്റി​ല്‍ 75ല​ധി​കം ഉ​ദ്യോ​ഗ​ദാ​യ​ക​രും 5500ത്തി​ല്‍ അ​ധി​കം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. 4000 ത്തോ​ളം ഒ​ഴി​വു​ക​ള്‍ നോ​ട്ടി​ഫൈ ചെ​യ്യാ​നും സാ​ധി​ച്ചു.
കൂ​ടാ​തെ, ജി​ല്ലാ എം​പ്ലോ​യ്‌​മെന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് നേ​തൃ​ത്വ​ത്തി​ല്‍ പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍​ഗ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി "സ​മ​ന്വ​യ' എ​ന്ന പേ​രി​ല്‍ ക്യാ​മ്പ് ര​ജി​സ്‌​ട്രേ​ഷ​നും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.
ക​രി​യ​ര്‍ സെ​മി​നാ​റു​ക​ള്‍, പി​എ​സ് സി ​മ​ത്സ​ര​പ​രീ​ക്ഷ പ​രി​ശീ​ല​നം, എ​സ് സി ​എ- എ​സ് സി ​പി കോ​ഴ്‌​സു​ക​ള്‍ എ​ന്നി​വ​യും ന​ട​ത്തി​വ​രു​ന്നു. മ​ള്‍​ട്ടി​പ​ര്‍​പ്പ​സ്, ശ​ര​ണ്യ, കൈ​വ​ല്യ, ന​വ​ജീ​വ​ന്‍ എ​ന്നീ സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി​ക​ള്‍​ക്കാ​യി 600 ഓ​ളം യൂ​ണി​റ്റു​ക​ള്‍​ക്ക് ഏ​ക​ദേ​ശം 16 ല​ക്ഷം രൂ​പ​യും ശ​ര​ണ്യ പ​ദ്ധ​തി​ക്ക് മാ​ത്ര​മാ​യി ഇ​തു​വ​രെ 1.27 കോ​ടി രൂ​പ സ​ബ്‌​സി​ഡി​യാ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.