നാ​ഷ​ണ​ല്‍ ക​മ്മീ​ഷ​ന്‍ ഫോ​ര്‍ സ​ഫാ​യി ക​ര്‍​മ​ചാ​രീ​സ് അ​വ​ലോ​ക​ന​യോ​ഗം
Friday, March 31, 2023 11:23 PM IST
കൊല്ലം: ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യു​ള്ള സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ താ​ഴെ​ത്ത​ട്ടി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ല്‍ ക​മ്മീ​ഷ​ന്‍ ഫോ​ര്‍ സ​ഫാ​യി ക​ര്‍​മ​ചാ​രീ​സ് അം​ഗം ഡോ ​പി പി ​വാ​വ. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ളക്ടറേറ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സം, തൊ​ഴി​ല്‍, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ പു​രോ​ഗ​തി അ​നി​വാ​ര്യ​മാ​ണ്.
കേ​ന്ദ്ര- സം​സ്ഥാ​ന ത​ല​ത്തി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ഇ​വ​ര്‍​ക്കാ​യി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​വ തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​ദ്ധി​ക്ക​ണം. ജി​ല്ല​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ കോ​ള​നി​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.
യോ​ഗ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്തു. സം​സ്ഥാ​ന നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഗോ​പി കൊ​ച്ചു​രാ​മ​ന്‍, ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ഡി​നേ​റ്റ​ര്‍ സൗ​മ്യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, റി​സോ​ഴ്സ്‌​പേ​ഴ്‌​സ​ണ്‍ വി ​ജി ര​ഞ്ജി​ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.