പരവൂരിൽ സമൂഹ വിവാഹം ഇന്ന്
1283274
Saturday, April 1, 2023 11:20 PM IST
പരവൂർ: പരവൂർ സ്നേഹ മംഗല്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള സമൂഹ വിവാഹം മീനത്തിൽ താലികെട്ട് ഇന്ന് പുറ്റിംഗൽ ക്ഷേത്രാങ്കണത്തിൽ നടക്കുമെന്ന് കൂട്ടായ്മ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ക്ഷേത്രത്തിലെ ഓപ്പൺ സ്റ്റേജിനോടനുബന്ധിച്ച് പ്രത്യേകം തയാറാക്കിയ പന്തലിലാണ് വിവാഹ ചടങ്ങുകൾ. മൂന്ന് യുവതി - യുവാക്കളുടെ മംഗല്യമാണ് നടക്കുന്നത്. ഉച്ചയ്ക്ക് 12-നും 12-30 നും മധ്യേയാണ് മുഹൂർത്തം.
രാവിലെ 11 -ന് ആരംഭിക്കുന്ന പൊതുസമ്മേളനം ജി.എസ്.ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും. കൂട്ടായ്മ ചെയർമാൻ ഷൈൻ സുന്ദർ പടിപ്പുരയിൽ അധ്യക്ഷത വഹിക്കും.
നഗരസഭാ ചെയർ പേഴ്സൺ പി.ശ്രീജ, മുൻ ചെയർമാൻ കെ.പി.കുറുപ്പ്, കൗൺസിലർമാരായ ആർ.എസ്.സുധീർ കുമാർ, എസ്. ശ്രീലാൽ, എൽ.സിന്ധു, ആർ. ഷാജി, ആർ.രഞ്ജിത്ത്, പുറ്റിംഗൽ ദേവസ്വം സെക്രട്ടറി പി.എസ്.ജയലാൽ, കൂട്ടായ്മ ജനറൽ കൺവീനർ ജി. ജയനാഥ് എന്നിവർ പ്രസംഗിക്കും. വിവാഹാനന്തരം വിവാഹ സദ്യയും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ കൂട്ടായ്മ ചെയർമാൻ ഷൈൻ സുന്ദർ പടിപ്പുരയിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്. അരുൺ ഓർക്കിഡ്, ഡി. ബൈജു എന്നിവർ പങ്കെടുത്തു.