കൈനകരി തങ്കരാജ് അനുസ്മരണം ഇന്ന്
1283278
Saturday, April 1, 2023 11:20 PM IST
കുണ്ടറ: ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ(ഇപ്റ്റ)കേരളപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനകരി തങ്കരാജിന്റെ ഒന്നാമത് ചരമവാർഷികം ഓർമ്മപൂക്കൾ എന്ന പേരിൽ ആചരിക്കും. കൈനകരിയുടെ കേരളപുരം വേലംകോണത്തെ വസതിയിൽ വൈകുന്നേരം നാലിന് നാടക ഗാനങ്ങളിലൂടെ എന്ന പരിപാടി നടക്കും , ഇപ്റ്റയാണ് അവതരണം.വൈകുന്നേരം നാലിന് ഇപ്റ്റ കേരളപുരം മേഖലാ പ്രസിഡന്റ് രാജപ്പൻ കേരളപുരത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ഇപ്റ്റ ദേശീയ കൗൺസിൽ അംഗം മണിലാൽ ഉദ്ഘാടനം ചെയ്യും. പി സി വിഷ്ണുനാഥ് എംഎൽഎ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. ഡെപ്യൂട്ടി മേയർ കൊല്ലം മധു, കെ പി സജിനാഥ് , ഇപ്റ്റ കൊല്ലം ജില്ലാ സെക്രട്ടറി മുരുകലാൽ, ചന്ദ്രൻ കൈനകരി, പി പുഷ്പരാജ്, ബൈജു പുനുക്കന്നൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. 6.30ന് മജീഷ്യൻ ആർസി ബോസിന്റെ മാജിക് ഷോയും നടക്കും.
മാതൃകാ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമായി
കൊല്ലം: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഞങ്ങളും കൃഷിയിലേക്ക് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് മാതൃക കൃഷിത്തോട്ടം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കര്‍ഷക ഗ്രൂപ്പുകള്‍, കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ എന്നിവയിലൂടെ കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുക. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയും വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സൗജന്യമായി നടീല്‍ വസ്തുക്കളും വിതരണം ചെയ്തു.