ക​ട പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് നേ​രെ കൈ​യേറ്റ ശ്ര​മം
Saturday, April 1, 2023 11:20 PM IST
കു​ണ്ട​റ: നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പന്ന​ങ്ങ​ൾ വി​ൽ​പന ന​ട​ത്തി​വ​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന​യ്ക്ക്എ​ത്തി​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് നേ​രെ കൈയേറ്റ ശ്ര​മം ന​ട​ന്ന​താ​യി കു​ണ്ട​റ പോ​ലീ​സി​ൽ പ​രാ​തി.
പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​താ​യി പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു.​
തു​ട​ർ​ന്നാ​ണ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കൃ​ഷ്ണ​ൻ പെ​രി​നാ​ട് തൊ​ണ്ടി​റ​ക്ക് മു​ക്കി​ലെ വി ​ആ​ർ എ​സ് ജ​ന​റ​ൽ ട്രേ​ഡി​ങ് എ​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. പെ​രി​നാ​ട് സ്വ​ദേ​ശി​ കോ​രു​ത് വർ​ഗീ​സ് എ​ന്ന​യാ​ളാ​ണ് ക​ട​യു​ട​മ. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പന്ന​ങ്ങ​ൾ ക​ട​യി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​മ്പോ​ഴാ​ണ് ക​ട​യു​ട​മ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കൃ​ഷ്ണ​നെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന രേ​ഖ​ക​ൾ ന​ശി​പ്പി​ക്കു​ക​യും മ​ർ​ദി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്.
നാ​ട്ടു​കാ​രി​ൽ ചി​ല​രു​ടെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് മ​ർ​ദന​മേ​ൽ​ക്കാ​തെ അ​ദ്ദേ​ഹം ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തു സം​ബ​ന്ധി​ച്ച് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കൃ​ഷ്ണ​ൻ കു​ണ്ട​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
പോ​ലീ​സ് സ്ഥാ​പ​ന ഉ​ട​മ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.