വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ നൂ​ത​ന സൗ​ക​ര്യ​ങ്ങ​ള്‍ മാ​തൃ​ക: മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി
Wednesday, September 20, 2023 11:57 PM IST
കൊല്ലം: വി​ദ്യാ​ര്‍​ഥിക​ളെ ആ​ക​ര്‍​ഷി​ക്കു​ക​യും അ​വ​രു​ടെ അ​ക്കാ​ദ​മി​ക ഭൗ​തി​ക മാ​ന​സി​ക ചി​ന്ത​ക​ള്‍ വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സം​സ്ഥാ​ന​ത്തെ നൂ​ത​ന വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യെ​ന്ന് മ​ന്ത്രി ജെ ​.ചി​ഞ്ചു​റാ​ണി.

ചി​ത​റ സ​ര്‍​ക്കാ​ര്‍ എ​ല്‍​പി ആ​ന്‍റ് പ്രീ ​പ്രൈ​മ​റി സ്‌​കൂ​ളി​ല്‍ നി​ര്‍​മി​ച്ച അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പ്രീ ​സ്‌​കൂ​ള്‍ വ​ര്‍​ണ​ക്കൂ​ടാ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ പ​ഠി​ക്കാ​നെ​ത്തു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ നേ​ട്ട​മാ​ണ്.

വ​ര്‍​ണ​ക്കൂ​ടാ​രം പോ​ലു​ള്ള പ​ദ്ധ​തി​ക​ള്‍ കു​ട്ടി​ക​ളെ മ​ടി​കൂ​ടാ​തെ സ​ന്തോ​ഷ​മാ​യി സ്‌​കൂ​ളി​ല്‍ എ​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. സൗ​ജ​ന്യ ഭ​ക്ഷ​ണം, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍, യൂ​ണി​ഫോം, ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ മി​ക​ച്ച പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ സ്റ്റാ​ഴ്സ് പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച പത്ത് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് വ​ര്‍​ണ​ക്കൂ​ടാ​രം നി​ര്‍​മി​ച്ച​ത്. നാ​ലു​മു​റി​ക​ള്‍, പാ​ര്‍​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഗ​ണി​ത​യി​ടം സം​ഗീ​ത​യി​ടം കു​ഞ്ഞ​ര​ങ്ങ്, ഭാ​ഷ​യി​ടം നി​ര്‍​മി​തി​യി​ടം, സ്ലീ​പ്പി​ംഗ് ഏ​രി​യ, ക​ളി​യി​ടം എ​ന്നി​വ​യാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്.


കു​രു​ന്നു​ക​ള്‍​ക്ക് ക​ണ്ടും കേ​ട്ടും അ​റി​ഞ്ഞും വ​ള​രാ​നാ​യി പ്രീ ​പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളെ മ​നോ​ഹ​ര​വും ആ​ക​ര്‍​ഷ​ക​വു​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് വ​ര്‍​ണ​ക്കൂ​ടാ​രം.

ചി​ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം .​എ​സ് .മു​ര​ളി അ​ധ്യ​ക്ഷ​നാ​യി. സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ .​ഉ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​കു​റി​പ്പ് പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ് .അ​രു​ണ്‍ കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​മ്മൂ​ട്ടി മോ​ഹ​ന​ന്‍ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ര്‍​ഡ് മെ​മ്പ​ര്‍ ല​ക്ഷ്മി പ്ര​സാ​ദ്, മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്ക​ര​കു​ളം ബാ​ബു, ചി​ത​റ എ​സ് സി ​ബി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ ഹ​മീ​ദ്, ച​ട​യ​മം​ഗ​ലം എ​ഇ​ഒ ആ​ര്‍. ബി​ജു, ബി​പി​സി ആ​ര്‍ .രാ​ജേ​ഷ്, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റവി ​.സൂ​ര്യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി .​ഗി​രീ​ഷ്, പ്ര​ഥ​മ​അ​ധ്യാ​പ​ക​ന്‍ ബി .​രാ​ജു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ് .എ​സ് .ഷെ​റി​ന്‍, ഐ​റി​ന്‍ ദീ​പ,സി. ​എം. അ​നു​ഷ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍, അ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.