പ്ര​കൃ​തി​യും ച​രി​ത്ര​വും അ​റി​യാ​ൻ കോ​പർ​പ്ലേ​റ്റ് സ​ർ​ക്യൂ​ട്ട് യാ​ത്ര
Wednesday, September 27, 2023 12:10 AM IST
കൊ​ല്ലം: ദ​ക്ഷി​ണേ​ന്ത്യ​യു​ടെ മ​ഹ​ത്താ​യ പൈ​തൃ​ക​ത്തി​ലൂ​ടെ മ​ട​ക്കയാ​ത്ര ഒ​രു​ക്കു​ക​യാ​ണ് കോ​പർപ്ലേ​റ്റ് സ​ർ​ക്യൂ​ട്ട്. പു​തു​മ തേ​ടു​ന്ന സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ് ഇ​തു​വ​ഴി ഹോ​ട്ട​ൽ ലീ​ല റാ​വി​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ഴ​യ വാ​ണി​ജ്യ സം​സ്കാ​രം അ​ട​ക്കം ഇ​തു​വ​ഴി പു​ന​രാ​വി​ഷ്ക​രി​ക്കാ​ൻ ക​ഴി​യും.

മാ​ത്ര​മ​ല്ല പു​തു​മ തേ​ടു​ന്ന സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് ഒ​പ്പം പ്രാ​ദേ​ശി​ക രു​ചി വൈ​വി​ധ്യ​ങ്ങ​ൾ അ​നു​ഭ​വി​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭ്യ​മാ​കും. കേ​ര​ള​ത്തി​ന്‍റേ​യും ത​മി​ഴ്നാ​ടി​ന്‍റേ​യും തെ​ക്ക​ൻ ജി​ല്ല​ക​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് സ​ർ​ക്യൂ​ട്ട് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഇ​തി​ൽ ശ്രീവി​ല്ലി പു​ത്തൂ​ർ, തെ​ങ്കാ​ശി, അ​ഷ്ട​മു​ടി, ജ​ടാ​യു​പാ​റ, പു​ന​ലൂ​ർ തൂ​ക്കു​പാ​ലം, ശെ​ന്തു​രു​ണി വ​ന്യ​ജീ​വി സ​ങ്കേ​തം, പാ​ല​രു​വി, അ​ഞ്ചു​തെ​ങ്ങ് കോ​ട്ട​ക​ൾ, ഗു​ഹാ​ക്ഷേ​ത്രം, വ​ർ​ക്ക​ല, കോ​വ​ളം, പൂ​വാ​ർ, ക​ന്യാ​കു​മാ​രി, തി​രു​ച്ചെ​ന്തൂ​ർ, തി​രു​നെ​ൽ​വേ​ലി ഉ​ൾ​പ്പെ​ടെ 45 - ഓ​ളം ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണു​ള്ള​ത് . അ​താ​ത് മേ​ഖ​ല​ക​ളി​ലെ ത​ന​ത് നാ​ട​ൻ രു​ചി​ക​ളും സം​സ്കാ​ര​ങ്ങ​ളും അ​ടു​ത്ത് അ​റി​യാ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ട്.


ഞാ​യ​റാ​ഴ്ച മ​ധു​ര​യി​ൽ നി​ന്ന് തു​ട​ങ്ങി​യ ആ​ദ്യ പാ​ദം അ​ഷ്ട​മു​ടി​യി​ൽ സ​മാ​പി​ച്ചു. അ​ഷ്ട​മു​ടി മു​ത​ൽ കോ​വ​ളം ലീ​ലാ റാ​വി​സ് വ​രെ​യാ​ണ് ര​ണ്ടാം പാ​ദം. യാ​ത്ര നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും.

ഈ ​സ​ഞ്ചാ​ര​പ​ഥ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം റാ​വീ​സ് അ​ഷ്ട​മു​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം. ​മു​കേ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ലീ​ല റാ​വീ​സ് അ​ഷ്ട​മു​ടി ജ​ന​റ​ൽ മാ​നേ​ജ​ർ സാം ​ഫി​ലി​പ്, ലീ​ലാ റാ​വീ​സ് കോ​വ​ളം മു​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ ട്രാ​വ​ൽ മാ​ർ​ട്ടി​ന് മു​ന്നോ​ടി​യാ​യി നാ​ളെ രാ​വി​ലെ കോ​വ​ളം ലീ​ലാ റാ​വീ​സി​ൽ നി​ന്ന് മാ​ർ​ട്ട് വേ​ദി വ​രെ ബൈ​ക്ക് റാ​ലി​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.