ന​വ​കേ​ര​ളം ക​ര്‍​മ പ​ദ്ധ​തി ജി​ല്ലാ മി​ഷ​ന്‍ യോ​ ഗം
Monday, November 27, 2023 11:39 PM IST
കൊല്ലം: ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ലൈ​ഫ്, ഹ​രി​ത​കേ​ര​ളം, ആ​ര്‍​ദ്രം, വി​ദ്യാ​കി​ര​ണം മി​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ മി​ഷ​ന്‍ യോ​ഗം ചേ​ര്‍​ന്നു. ന​വ​കേ​ര​ളം ക​ര്‍​മ പ​ദ്ധ​തി സം​സ്ഥാ​ന കോ​ര്‍​ഡി​നേ​റ്റ​ര്‍ ടി ​എ​ന്‍ സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ കള​ക്ട​ര്‍ എ​ന്‍ ദേ​വീ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.

മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്ക​ണം. ലൈ​ഫ് മി​ഷ​ന്‍ മു​ഖേ​ന വീ​ടു​ക​ള്‍ ന​ല്‍​കി​യ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണം.

ഹ​രി​ത കേ​ര​ളം മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ക്യാ​മ്പ​യി​ന്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്ക​ണം. ത​രി​ശു​ര​ഹി​ത ഗ്രാ​മം, ഹ​രി​ത സ​മൃ​ദ്ധി വാ​ര്‍​ഡ്, ദേ​വ​ഹ​രി​തം തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി കൃ​ഷി​വ​കു​പ്പി​നെ പി​ന്തു​ണ​യ്ക്കു​ന്ന​ത് തു​ട​രും.


പ​ദ്ധ​തി​ക​ള്‍ കു​റ്റ​മ​റ്റ​രീ​തി​യി​ല്‍ ന​ട​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക യോ​ഗം​ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

ഓ​രോ മി​ഷ​നു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​പു​രോ​ഗ​തി, ഭാ​വി​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, നേ​രി​ടു​ന്ന​ത​ട​സ്സ​ങ്ങ​ള്‍ എ​ന്നി​വ ജി​ല്ലാ കോ​ഡി​നേ​റ്റ​ര്‍​മാ​ര്‍ അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍, മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍, കൃ​ഷി അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍, ശു​ചി​ത്വ​മി​ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍, കു​ടും​ബ​ശ്രീ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.