ജനജാഗരം കടവൂർ ഫെറോന കൺവൻഷൻ
1374280
Wednesday, November 29, 2023 1:12 AM IST
കൊല്ലം: കെആർഎൽസിസി നേതൃത്വം നൽകുകയും ഡിസംബർ10ന് കൊല്ലം രൂപത ആതിഥേയത്വം നൽകുകയും ചെയ്യുന്ന ജന ജാഗരം പരിപാടിയുടെ ഭാഗമായി കടവൂർ, തൂയ്യം, തങ്കശേരി ഫെറോനകളുടെ സംയുക്ത യോഗം കടവൂർ സെന്റ് കാസ്മീർ ദേവാലയത്തിൽ കടവൂർ ഫെറോന വികാരി ഫാ. അനിൽ ജോസിന്റെ നേതൃത്വത്തിൽ നടത്തി.
യോഗത്തിൽ എർടിൽ ബർട്ട് എമേഴ്സൺ ആമുഖപ്രസംഗവും വൈസ് ചെയർമാൻ അനിൽ ജോൺ ഫ്രാൻസിസ് വിഷയാവതരണവും നടത്തി. വർഗീസ് കടവൂർ, ലാക്ടിഷ്യ, ഡൽസികണ്ടച്ചിറ, മോസസ്, ടെറൻസ്, പങ്ക്രാസ്, ലോറൻസ്, സലോമി ബീന, ഫെർഡിനാൻഡ്, പീറ്റർ എന്നിവർ പ്രസംഗിച്ചു.