കാ​ലി​ക​ളു​ടെ സ​മ​ഗ്ര വി​വ​ര​ങ്ങ​ള്‍ വി​ര​ല്‍ തു​മ്പി​ല്‍ ല​ഭ്യ​മാ​ക്കും: മ​ന്ത്രി ജെ ​.ചി​ഞ്ചുറാ​ണി
Sunday, December 3, 2023 4:45 AM IST
കൊല്ലം :സം​സ്ഥാ​ന​ത്തെ കാ​ലി​ക​ളു​ടെ സ​മ​ഗ്ര വി​വ​ര​ങ്ങ​ള്‍ വി​ര​ല്‍​ത്തു​മ്പി​ല്‍ ല​ഭ്യ​മാ​കു​ന്ന റേ​ഡി​യോ ഫ്രീ​ക്വ​ന്‍​സി തി​രി​ച്ച​റി​യ​ല്‍ പ​ദ്ധ​തി​ക്ക് രൂ​പം​ന​ല്‍​കി​യ​താ​യി മ​ന്ത്രി ജെ .​ചി​ഞ്ചു​റാ​ണി. ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ല്‍ കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പു പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ്ര​ള​യ​ത്തി​ലും മ​റ്റും ന​ഷ്ട​പ്പെ​ട്ടു​പോ​കു​ന്ന കാ​ലി​ക​ളെ തി​രി​ച്ച​റി​യാ​ന്‍ പ്ര​യാ​സ​മു​ണ്ടാ​വി​ല്ല. കാ​ലി​ക​ളു​ടെ പ്ര​ജ​ന ച​രി​ത്രം, ആ​രോ​ഗ്യ നി​ല​വാ​രം തീ​റ്റ, ല​ഭ്യ​മാ​യ പാ​ല​ള​വ്, ക​ര്‍​ഷ​ക​നെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം കൃ​ത്യ​മാ​യി അ​റി​യാ​ന്‍ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും.

പാ​ലു​ത്പാ​ദ​ന​ത്തി​ല്‍ വ​ലി​യ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്താ​ന്‍ ഇ​ത്ത​രം വി​വ​ര​ങ്ങ​ള്‍ ഉ​പ​കാ​ര​പ്ര​ദ​മാ​കും. മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ ഭാ​വ​നാ​പൂ​ര്‍​ണ​മാ​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​വാ​ന്‍ ഇ​ത് ഉ​പ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​.കെ .ഗോ​പ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ വ​ഴി ക​ര്‍​ഷ​ക​ര്‍​ക്ക് മ​രു​ന്നും മ​റ്റു​ചി​കി​ത്സാ സേ​വ​ന​ങ്ങ​ളും ന​ല്‍​കു​ന്ന ക്യാ​മ്പു​ക​ള്‍ ജി​ല്ല​യി​ല്‍ കൂ​ടു​ത​ലാ​യി വ്യാ​പി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് കാ​മ്പ​യി​ന്‍റെ വാ​ക്സി​ന്‍ ബോ​ക്സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൈ​മാ​റി. ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി സം​സ്ഥാ​ന കോ ​ഓ​ഡി​നേ​റ്റ​ര്‍ ഡോ. ​എ​സ് .സി​ന്ധു മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​പി .എ​സ് .ശ്രീ​കു​മാ​ര്‍, ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി മേ​ധാ​വി ഡോ .​ഡി .ഷൈ​ന്‍​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​എ. എ​ല്‍ .അ​ജി​ത, ഡോ. ​ആ​ര്‍ .ഗീ​ത റാ​ണി എ​ന്നി​വ​ര്‍ പ്രസംഗിച്ചു.