ഏരൂര്‍ പാണയം ആലഞ്ചേരി റോ ഡ് നാടിന് സമര്‍പ്പിച്ചു
1395989
Tuesday, February 27, 2024 11:35 PM IST
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിലെ കാഞ്ഞുവയല്‍, തൃക്കോയിക്കല്‍, പാണയം, ആലഞ്ചേരി വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പാതയുടെ നവീകരണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഏഴ് കോടി 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നാല് കിലോമീറ്റര്‍ ദൂരത്തിലുള്ള പാത ബിഎംബിസി നിലവാരത്തില്‍ നവീകരിച്ചത്. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനമുരളിയുടെ അധ്യക്ഷതയില്‍ പുനലൂര്‍ എംഎല്‍എ പി.എസ് സുപാല്‍ പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് എംഎല്‍എ പറഞ്ഞു
കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി അജിത്ത്, കശുവണ്ടി വികസന കോര്പറേഷന് ചെയര്മാന് എസ്. ജയമോഹന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി രാജി, ജില്ലാ പഞ്ചായത്ത് അംഗം സി അംബികാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷൈന്‍ ബാബു, ഡോണ്‍ വി രാജ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി അജയന്, ഫൗസിയ ഷംനാദ്, അജിമോള്‍, എന്നിവരെ കൂടാതെ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.