ജി​ല്ല​യി​ലെ ആ​ദ്യ സ്‌​കൂ​ള്‍​ത​ല നൈ​പു​ണ്യവി​ക​സ​ന കേ​ന്ദ്രം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
Thursday, February 29, 2024 2:26 AM IST
കൊല്ലം :പു​തു​ത​ല​മു​റ​യു​ടെ അ​ഭി​രു​ചി​ക്ക​നു​സൃ​ത​മാ​യും കാ​ലി​ക​പ്ര​സ​ക്തി​യു​ള്ള​തു​മാ​യ തൊ​ഴി​ല്‍​മേ​ഖ​ല​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ നൈ​പു​ണ്യവി​ക​സ​ന പ​ദ്ധ​തി​യാ​യ 'സ്റ്റാ​ര്‍​സിന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.

കു​ള​ക്ക​ട സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ല്‍ മ​ന്ത്രി കെ. ​എ​ന്‍ .ബാ​ല​ഗോ​പാ​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ന​വ​പ​ഠ​ന​പ​ദ്ധ​തി നാ​ടി​ന് സ​മ​ര്‍​പി​ച്ചു.

പ​ഠി​ക്കു​ന്ന​ത് പ്ര​യോ​ഗ​ത്തി​ല്‍​വ​രു​ത്താ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ക​യെ​ന്ന സ​ര്‍​ക്കാ​ര്‍ ന​യ​ ഭാ​ഗ​മാ​യാ​ണ് പു​തു​ത​ല​മു​റ​യ്ക്ക് തൊ​ഴി​ല്‍​സാ​ധ്യ​ത​കൂ​ടി വ​ള​ര്‍​ത്തു​ന്ന​തി​നു​ള്ള നൈ​പു​ണി​വി​ക​സ​നം. ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, ടെ​ല​കോം ടെ​ക്‌​നി​ഷ്യ​ന്‍ കോ​ഴ്‌​സു​ക​ള്‍ ഇ​വി​ടെ തു​ട​ങ്ങു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​മാ​ണി​ത്. സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​നന്‍റ് സെ​ന്‍റര്‍ തു​ട​ങ്ങി​യ​തോ​ടെ 15-23 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി പ​രി​ശീ​ല​നം നേ​ടാം.ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളെ സ​ജ്ജ​രാ​ക്കും.

ഒ​രു മൂ​ളി​പ്പാ​ട്ടു​പോ​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ന്‍​പ്ര​ചാ​രം നേ​ടു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യം പു​തു​തൊ​ഴി​ല​ട​ങ്ങ​ള്‍ കൂ​ടി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.


പ​ഠ​ന​ത്തോ​ടൊ​പ്പ​മോ അ​ല്ലാ​തെ​യോ തൊ​ഴി​ല്‍​വൈ​ദ​ഗ്ധ്യം സ്വ​ന്ത​മാ​ക്കു​ന്ന​ത് മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ലേ​ക്കാ​കും ന​യി​ക്കു​ക. ഓ​ഡി​യോ-​വി​ഡി​യോ ഗെ​യി​മിം​ഗ് മേ​ഖ​ല​യെ ഗു​ണ​ക​ര​മാ​യി വി​നി​യോ​ഗി​ക്കാ​നു​ത​കു​ന്ന ന​യ​രൂ​പീ​ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ങ്ങു​ക​യു​മാ​ണ്. ന​ല്ല​നാ​ളെ​ക​ള്‍​ക്കാ​യാ​ണ് വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​മെ​ല്ലാം. മി​ക​ച്ച ശ​മ്പ​ള​മു​ള്ള ജോ​ലി​ക​ളി​ലേ​ക്ക് ത​ല​മു​റ​ക​ളെ ന​യി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ ​പി. കെ. ​ഗോ​പ​ന്‍ അ​ധ്യ​ക്ഷ​നാ​യി. വെ​ട്ടി​ക്ക​വ​ല ബ്ലോ​ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് .ര​ഞ്ജി​ത്, കു​ള​ക്ക​ട ഗ്രാ​മ​പ​ഞ്ച​യാ​ത്ത് പ്ര​സി​ഡന്‍റ് സ​ജി ക​ടു​ക്കാ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്‍ .ര​ശ്മി, എ​സ് എ​സ് കെ ​ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ജി .​കെ .ഹ​രി​കു​മാ​ര്‍, ഡ​യ​റ്റ് പ്രി​ന്‍​സി​പ​ല്‍ എ​സ് .ഷീ​ജ, എ​സ് ഡി ​സി സോ​ണ​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​എം. റി​യാ​സ്, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ജി ​.ഉ​ണ്ണി​മാ​യ, എ​സ് .ജെ​സി, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.