️എ​ഴു​ത്തു​കാ​ര​നും വാ​യ​ന​ക്കാ​ര​നും ത​മ്മി​ലു​ള്ള ഉ​ട​മ്പ​ടി​യാ​ണ് ക​ഥാ​സ്വാ​ദ​നം: ബി. ​മു​ര​ളി
Thursday, February 29, 2024 2:26 AM IST
ച​വ​റ : എ​ഴു​ത്തു​കാ​ര​നും വാ​യ​ന​ക്കാ​ര​നും ത​മ്മി​ലു​ള്ള ഉ​ട​മ്പ​ടി​യാ​ണ് ക​ഥാ​സ്വാ​ദ​നം എ​ന്ന് ചെ​റു​ക​ഥാ​കൃ​ത്ത് ബി. ​മു​ര​ളി അ​ഭി​പ്രാ​യ​പെ​ട്ടു.

ച​വ​റ ബിജെഎം ഗ​വ​.കോ​ളജി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഥ​യ്ക്കു ദേ​ശ​കാ​ല​സീ​മ ഇ​ല്ലെ​ന്നും എ​ല്ലാ മ​നു​ഷ്യ​രു​ടെ​യും വി​ഷ​യ​ങ്ങ​ൾ ഒ​ന്ന് ആ​ണെ​ന്നും എ​ന്നാ​ൽ അ​വ സം​വേ​ദ​നം ചെ​യ്യ​പ്പെ​ടു​ന്ന മാ​ർ​ഗമാ​ണ് വ്യ​ത്യ​സ്ത​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഥ​ക​ൾ​ക്ക് അ​ന​വ​ധി അ​ട​രു​ക​ൾ ഉ​ണ്ടെ​ന്നും ഓ​രോ വാ​യ​ന​യി​ലും ഓ​രോ അ​ട​രു​ക​ൾ വാ​യ​ന​ക്കാ​ര​നെ തേ​ടി​യെ​ത്തും എ​ന്നും ക​ഥ​യും ജീ​വി​ത​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഉ​ള്ള പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ൽ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ളി ബോ​സ് പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​മി​നി ബാ​ബു അ​ധ്യ​ക്ഷ​യാ​യി. മു​ൻ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി എ​ൻ.പി ​രാ​ജേ​ന്ദ്ര​ൻ, ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ്, ഡോ. ​ഗോ​പ​കു​മാ​ർ, ല​ക്ഷ്മി സ​ലീം, ല​ത ശ​ർ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.