മാരകായുധവുമായി ആക്രമണം; പ്രതി പിടിയില്‍
1396246
Thursday, February 29, 2024 2:26 AM IST
കരുനാഗപ്പള്ളി: വീട്ടിലെത്തിയ യുവാവിനെ മാരകായുധവുമായി ആക്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. കുലശേഖരപുരം, പുന്നകുളം കുറവന്‍ തറ കിഴക്കതില്‍ തോമ എന്ന മുഹമ്മദ് ആഷിഖ് (27) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച ഉച്ചക്ക് ആഷിഖിന്റെ വീട്ടിലെത്തിയ യുവാവിനെ, വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലായെന്ന് ആരോപിച്ച് പ്രതി ഇരുകൈകള്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കമ്പി കൊണ്ടുള്ള മാരകായുധം കൊണ്ട് യുവാവിന്റെ മുതുകത്തും കൈയിലും അടിക്കുകയും യുവാവ് നിലവിളിച്ച് കൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യുവാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി ക്രമിനല്‍ കേസുകള്‍ നിലവിലുണ്ട്.
കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ ഷെമീര്‍, ഷിജു, ഷാജിമോന്‍, സജികുമാര്‍ സിപിഓ മാരായ ഷിഹാബ്, കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.