ഇ​ള​മ്പ​ള്ളൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന് കൊ​ടി​യേ​റും
Sunday, April 14, 2024 5:26 AM IST
കു​ണ്ട​റ :ഇ​ള​മ്പ​ള്ളൂ​ർ ദേ​വി ക്ഷേ​ത്ര​ത്തി​ലെ പ​ത്താ​മു​ദ​യം മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും .ക്ഷേ​ത്രം ത​ന്ത്രി എ​ര​ണി​യൂ​ർ കോ​ര​ക്കാ​ട്ട് ഇ​ല്ല​ത്ത് ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി, മേ​ൽ​ശാ​ന്തി നാ​രാ​യ​ണ​ൻ പോ​റ്റി എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന് വി​ഷു​ക്ക​ണി, വൈ​കു​ന്നേ​രം 4.30ന് ശീ​വേ​ലി ബിം​ബം എ​ഴു​ന്ന​ള്ള​ത്തും ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര​യും . ഇ​ല​ഞ്ഞു​വേ​ലി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ദേ​വി ക്ഷേ​ത്ര​ത്തി​ൽ ഘോ​ഷ​യാ​ത്ര മ​ട​ങ്ങി​യെ​ത്തും.

രാ​ത്രി എ​ട്ടി​ന് കൊ​ടി​യേ​റ്റ്, 8.30ന് ക​ഥ​ക​ളി. 15ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​ഭാ​ഷ​ണം. ഏ​ഴി​ന് ഗാ​ന​മേ​ള. 16ന് ​വൈ​കു​ന്നേ​രം ആ​റി​ന് സം​ഗീ​താ​ർ​ച്ച​ന, രാ​ത്രി 9 .30ന് ​ഗാ​നമേ​ള.

17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൈ​കൊ​ട്ടി​ക്ക​ളി. 5.30ന് ​നാ​ദാ​ർ​ച്ച​ന,രാത്രി 7 .30ന് ​സം​ഗീ​ത പ​രി​പാ​ടി, ഒ​മ്പ​തി​ന് പു​രാ​ണ നൃ​ത്തനാ​ട​കം. 18ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വാ​തി​ര, 5.30ന് ​ചാ​ക്യാ​ർ​കൂ​ത്ത്, രാത്രി 7.5ന് ​നൃ​ത്ത നൃ​ത്യ​ങ്ങ​ൾ, 9.30ന് ​വ​യ​ലി​ൻ സം​ഗീ​ത പ​രി​പാ​ടി​ക​ൾ. 19ന് ​രാ​വി​ലെ 10 .30 ന് ​നാ​ര​ങ്ങാ വി​ള​ക്ക്. രാത്രി വൈ​കു​ന്നേ​രം 7. 30ന് ​സം​ഗീ​ത പ​രി​പാ​ടി​ക​ൾ. 20ന് ​ഉ​ച്ച​യ്ക്ക് 12ന് ​പുനു​ക്ക​ന്നൂ​ർ കൂ​ട്ടാ​യ്മ​യു​ടെ സ​മൂ​ഹ സ​ദ്യ. വൈ​കു​ന്നേ​രം ആ​റി​ന് ഭ​ര​ത​നാ​ട്യം അ​ര​ങ്ങേ​റ്റ​വും നൃ​ത്ത സ​ന്ധ്യ​യും. രാ​ത്രി എ​ട്ടി​ന് ഗാ​ന​മേ​ള. 21ന് ​രാ​വി​ലെ എ​ട്ടി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പൊ​ങ്കാ​ല. വൈ​കു​ന്നേ​രം നാ​ലി​ന് താ​ല​പ്പൊ​ലി​യും ച​മ​യ​വി​ള​ക്കും ഘോ​ഷ​യാ​ത്ര​യും. 6.30ന് വ​യ​ലി​ൻ സം​ഗീ​ത പ​രി​പാ​ടി. ഏഴിന് തി​രു​വാ​തി​ര, രാ​ത്രി എ​ട്ടി​ന് നൃ​ത്ത സ​ന്ധ്യ. 9ന് ​ഗാ​ന​മേ​ള. 22ന് ​രാ​വി​ലെ 10 .30 ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ. 11ന് ​ഉ​ത്സ​വ ബ​ലി, വൈ​കു​ന്നേ​രം ആ​റി​ന് സോ​പാ​ന സം​ഗീ​തം. രാ​ത്രി എ​ട്ടി​ന് നാ​ട​ൻ​പാ​ട്ടും ദൃ​ശ്യ​വി​രു​ന്നും ,പ​ത്തി​ന് പ​ള്ളി​വേ​ട്ട എ​ഴു​ന്ന​ള്ള​ത്ത് .

23ന് ​രാ​വി​ലെ 9ന് ​ആ​റാ​ട്ട് സ​ദ്യ . പ​ത്തി​ന് ഓ​ട്ട​ൻ​തു​ള്ള​ൽ, 11ന് ​നൂ​റും പാ​ലും. ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് ആ​റാ​ട്ട് എ​ഴു​ന്ന​ള്ള​ത്ത്. 4.30ന് ​നെ​ടും കു​തി​ര എ​ടു​പ്പും കെ​ട്ടു കാ​ഴ്ച​ക​ളും. തു​ട​ർ​ന്ന് നാ​ഗ​സ്വ​ര ക​ച്ചേ​രി, രാത്രി ഏ​ഴി​ന് കൊ​ടി​യി​റ​ക്ക്. 9 .30ന് ​ഗാ​ന​മേ​ള​യോ​ടെ മ​ഹോ​ത്സ​വം സ​മാ​പി​ക്കും .