സൗ​ജ​ന്യ ആ​ർ​ച്ച​റി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം
Sunday, April 14, 2024 5:26 AM IST
കൊല്ലം ഫ്യൂ​ച്ച​ർ ഒ​ളി​മ്പ്യ​ൻ​സ് പ്രൊ​ഫ​ഷ​ണ​ൽ ആ​ർ​ച്ച​റി ട്രെ​യി​നി​ങ് അ​ക്കാ​ദ​മി​യും ഫി​സി​ക്ക​ലി ച​ല​ഞ്ച്ഡ് ഓ​ൾ സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യും സം​യു​ക്ത​മാ​യി സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ആ​യി ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സൗ​ജ​ന്യ അ​വ​ധി​ക്കാ​ല ആ​ർ​ച്ച​റി ക്യാ​മ്പ് സു​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള എംഎൽഎ ഉ​ദ്ഘാ​ട​നം ചെയ്തു. ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ വ​രും നാ​ളു​ക​ളി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കാ​യി​ക​താ​ര​ങ്ങ​ൾ ഈ ​അ​ക്കാ​ദ​മി​യി​ൽ നി​ന്ന് വ​ള​ർ​ന്ന് വ​ര​ട്ടെ എ​ന്ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സ​ന്തോ​ഷ് തു​പ്പാ​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഫി​സി​ക്ക​ലി ച​ല​ഞ്ച്ഡ് ഓ​ൾ സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ , അ​സി​സ്റ്റ​ന്‍റ് കോ​ച്ച് അ​ഭി​രാ​മി ,സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക ടി ​.ഡി .ശോ​ഭ, സ്കൂ​ൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ് ര.ാ​ജേ​ന്ദ്ര​ൻ, വു​മ​ൺ​സ് ഫു​ട്ബോ​ൾ കോ​ച്ച് സൂ​ര​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ ക്യാ​മ്പ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ 18ന് ​ആ​രം​ഭി​ക്കും. മെ​യ് 20 വ​രെ ചൊ​വ്വ ,വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ 11 വ​രെ ച​വ​റ​യി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ വി​ളി​ക്കു​ക 9809921065.