റോ​ള​ർ സ്‌​കേ​റ്റി​ംഗ് പ​രി​ശീ​ല​നം കൊല്ല​ത്ത് തു​ട​ക്കം
Sunday, April 14, 2024 5:26 AM IST
കൊ​ല്ലം: പു​തു​താ​യി റോ​ള​ർ സ്‌​കേ​റ്റി​ംഗ് പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​യി കൊ​ല്ലം റോ​ള​ർ സ്‌​കേ​റ്റി​ംഗ് ക്ല​ബ് ന​ട​ത്തു​ന്ന അ​വ​ധി​ക്കാ​ല ജി​ല്ലാ​ത​ല സ്‌​കേ​റ്റി​ംഗ് പ​രി​ശീ​ല​ന ക്യാ​മ്പ്കൊ​ല്ല​ത്ത് തു​ട​ങ്ങി. ച​ക്ര​ങ്ങ​ളു​ള്ള സ്‌​കേ​റ്റി​ങ്ഷൂ​വു​മാ​യി ന​ട​ന്നും തെ​ന്നി​യും നീ​ങ്ങു​ന്ന സ്‌​കേ​റ്റി​ംഗ് പ​രി​ശീ​ല​ന​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള കു​രു​ന്നു സ്‌​കേ​റ്റി​ംഗ് താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ആ​ൺ​കു​ട്ടി​ക​ളി​ൽ മൂ​ന്ന​ര വ​യ​സുള്ള മെ​ഹ​ബൂ​ബ് യൂ​സ​ഫും പെ​ൺ​കു​ട്ടി​ക​ളി​ൽ അ​ഞ്ചു വ​യ​സുള്ള ഇ​ഹ ഹ​മ​യു​മാ​ണ് ക്യാ​മ്പി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്‌​കേ​റ്റി​ംഗ് താ​ര​ങ്ങ​ൾ. ആ​ദം അ​ഫ്‌​നാ​ൻ, ഐ​ദി​ൻ, അ​ഭി​ന​വ് അ​നി​ൽ, മു​കു​ന്ദ് പി ​പ​ണി​ക്ക​ർ, ധ​ന്വ​ന്തുഎം.​ശ​ർ​മ,അ​ദ്വൈ​ക കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ഹാ​ഫി​സ് എ​ന്നി​വ​രും പ്രാ​യം​കു​റ​ഞ്ഞ​വ​രാ​ണ്. വൈ​കീ​ട്ട് ലാ​ൽ​ബ​ഹാ​ദൂ​ർ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള ഗ്രൗ​ണ്ടി​ലും രാ​വി​ലെ റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജി​ന​ടു​ത്തു​ള്ള ബീ​ച്ച് റോ​ഡി​ലു​മാ​ണ് പ​രി​ശീ​ല​നം. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ജി​ല്ല, സം​സ്ഥാ​ന, ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ മെ​ഡ​ൽ നേ​ടി​യ റോ​ള​ർ സ്‌​കൂ​ട്ട​ർ, റോ​ള​ർ ഹോ​ക്കി, സ്‌​കേ​റ്റ് ബോ​ഡി​ങ് എ​ന്നി​വ​യു​ടെ പ​രി​ശീ​ല​ന​വും ഇ​തോ​ടൊ​പ്പ​മു​ണ്ട്.

ജി​ല്ലാ, സം​സ്ഥാ​ന അ​സോ​സി​യേ​ഷ​ൻ അം​ഗീ​കൃ​ത പ​രി​ശീ​ല​ക​രാ​ണ് ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കെ.​രാ​ധാ​കൃ​ഷ്ണ​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി ക്യാ​മ്പ്‌ ന​ട​ക്കു​ന്നു​ണ്ടെ​ന്ന്സെ​ക്ര​ട്ട​റി​യും റോ​ള​ർ സ്‌​കേ​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​ദ​ർ ഗെ​യിം​സ് ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​നു​മാ​യ പി.​ആ​ർ.​ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.ചാ​ത്ത​ന്നൂ​ർ, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര, ആ​യൂ​ർ, പു​ന​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശീ​ല​നം 20-ന് ​ശേ​ഷം തു​ട​ങ്ങും. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ക്യാ​മ്പി​ലേ​ക്ക് ഇ​നി​യും പ്ര​വേ​ശ​നം ന​ൽ​കു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫോ​ൺ: 9447230830. ങ്ങി.