അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ളും
Sunday, April 14, 2024 5:26 AM IST
കൊല്ലം :ലോ​ക്‌​സ​ഭാ തെര​ഞ്ഞെ​ടു​പ്പ്ദി​വ​സം അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കി​യെ​ന്ന് ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സ്.

ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന സ്വ​ക​ര്യ ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള യോ​ഗ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ലേ​ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു.

85 വ​യ​സു ക​ഴി​ഞ്ഞ വോ​ട്ട​ര്‍​മാ​ര്‍​ക്കും, ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​ര്‍​ക്കും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ല്‍ എ​ആ​ര്‍​ഓ മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തും.

വോ​ട്ടിം​ഗ് ദി​വ​സം പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ലും പോ​ളി​ങ് സാ​മ​ഗ്രി​ക​ള്‍ തി​രി​ച്ചേ​ല്പി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യും വൈ​ദ്യ സ​ഹാ​യം ഏ​ര്‍​പ്പെ​ടു​ത്തും. താ​ലൂ​ക്ക്-​ജി​ല്ലാ ആ​ശു​പ​ത്രി​ക​ളു​ടെ സൗ​ക​ര്യ​ങ്ങ​ളാ​ണ് വി​നി​യോ​ഗി​ക്കു​ക. കൂ​ടു​ത​ല്‍ വീ​ല്‍ ചെ​യ​റു​ക​ള്‍ സ്വ​ക​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ചും ഉ​പ​യോ​ഗി​ക്കും.

എ​ല്ലാ പോ​ളി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​ത​ല എ​ന്‍സിസി, എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റിയ​ര്‍​മാ​രെ വി​ന്യ​സി​ക്കും. അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​ന് ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പ​ടെ സൗ​ക​ര്യ​ങ്ങ​ളു​ള്ള ക്വി​ക്ക് റെ​സ്‌​പോ​ണ്‍​സ് ടീ​മി​നെ​യും നി​യോ​ഗി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി .
ഡിഎംഓഡോ. ​ഡി.​വ​സ​ന്ത​ദാ​സ്, ജി​ല്ലാ സാ​മൂ​ഹ്യ​സു​ര​ക്ഷ ഓ​ഫീ​സ​ര്‍ എ.​ആ​ര്‍. ഹ​രി​കു​മാ​ര​ന്‍ നാ​യ​ര്‍ ,സ​ര്‍​ക്കാ​ര്‍ -സ്വ​കാ​ര്യ ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.