കശുവണ്ടി തൊ ഴിലാളികൾക്ക് ജോ ലി സ്ഥിരത ഉറപ്പാക്കും: ചാണ്ടിഉമ്മൻ എംഎൽഎ
1417232
Thursday, April 18, 2024 11:33 PM IST
കുണ്ടറ: യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ കശുവണ്ടി തൊഴിലാളികൾക്ക് ജോലി സ്ഥിരത ഉറപ്പാക്കുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഇളമ്പള്ളൂർ കാഷ്യു ഫാക്ടറി തൊഴിലാളികളോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം. നിലവിൽ തൊഴിൽ ദിനങ്ങൾ ഇല്ലാതെ തൊഴിലാളികൾ കഷ്ടത അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ഇളമ്പള്ളൂർ മുതൽ മുക്കടവരെ വ്യാപാര സ്ഥാപനങ്ങളിലും പൊതുജനങ്ങളോടും ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ സേവാദൾ , മഹിളാ കോൺഗ്രസ് പ്രവർത്തകർ വോട്ടഭ്യർഥിച്ചു. അഡ്വ.എം.ജി. ജയകൃഷ്ണൻ , പേരയം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര , സേവാ ദൾ മണ്ഡലം പ്രസിഡന്റ് ,ബി. പത്മകുമാർ, സുമേഷ് ദാസ് , സജീവ് പരിശവിള ,നജീം പുത്തൻ കട, ഷറഫ് കുണ്ടറ, വിളവീട്ടിൽ മുരളി, പി. പ്രദീഷ് കുമാർ ,സുവർണ കുമാരി, രാജേശ്വരി അമ്മ, ബീനാ ജയിംസ്, ഇളമ്പള്ളൂർ ഷാജഹാൻ എന്നിവർഎംഎൽഎക്കൊപ്പം ഉണ്ടായിരുന്നു.