റോഡിന്റ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു; കൽക്കെട്ടിന് വിള്ളലും
1425059
Sunday, May 26, 2024 7:16 AM IST
കൊട്ടാരക്കര : വാളകം - മാമ്പുഴ - അമ്പലക്കര റോഡിന്റെ വാളകവുമായ് ബന്ധിപ്പിക്കുന്ന സംരക്ഷണഭിത്തി ഇടിഞ്ഞു വീണു.കൽക്കെട്ടിന് വിള്ളലുമുണ്ടായിട്ടുണ്ട്. വാളകം ഓർത്തഡോക്സ് കുരിശടിക്ക് സമീപത്താണ് ഭിത്തി തകർന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് കെട്ടിയ പാറകെട്ടിൻ്റെ കുറച്ച് ഭാഗം മഴയത്ത് ഇടിയുകയും ബാക്കിയുള്ള ഭാഗത്ത് വലിയ വിള്ളലുണ്ടായി അപകടസ്ഥയിലായിരിക്കുകയുമാണ് .ഏത് നിമിഷവും ഈ കെട്ട് ഇടിഞ്ഞ് വലിയ അപകടത്തിന് കാരണമാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.
പാറകെട്ട് ഇടിഞ്ഞാൽ എം സി റോഡിലും റോഡിലും കുരശടിക്ക് മുകളിലുമായിരിക്കും പതിക്കുക. ഇത് വൻ അപകടത്തിനും ഗതാഗത തടസത്തിനും കാരണമായേക്കും. അടിയന്തര പരിഹാരം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് പൊതുപ്രവർത്തകനായ അലക്സ് മാമ്പുഴ ആവശ്യപ്പെട്ടു.