മെഡിക്കൽ സ്റ്റോ റിൽ മോ ഷണം: 1.75 ലക്ഷം രൂപ അപഹരിച്ചു
1428467
Monday, June 10, 2024 11:06 PM IST
കൊല്ലം: കാവനാട് മെഡിക്കൽ സ്റ്റോറിൽ മോഷണം. പണം അപഹരിച്ചു. പ്രാക്കുളം സ്വദേശി സുരേഷ് എന്നയാളുടെ ഉടമസ്ഥതയിൽ കാവനാടുള്ള അക്ഷയ കമ്യൂണിറ്റി ഫാർമസിയിലാണ് മോഷണം നടന്നത്. 1.75 ലക്ഷം രൂപയോളം കവർന്നു.
രണ്ടുദിവസത്തെ കളക്ഷൻ ഫാർമസിയിലാണ് സൂക്ഷിച്ചിരുന്നത്. ഇതാണ് മോഷ്ടാക്കൾ അപഹരിച്ചത്. ഇന്നലെ രാവിലെ കടയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഷോപ്പിൽ മുഴുവൻ മുളകുപൊടി വിതറിയിട്ടുണ്ട്. ഉടമ ശക്തികുളങ്ങര പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മോഷ്ടാക്കളെപ്പറ്റി സൂചനകൾ ഒന്നുമില്ല.