ആസിഡ് ഉള്ളിൽ ചെന്ന് മരിച്ചു
1430488
Thursday, June 20, 2024 11:05 PM IST
കൊട്ടാരക്കര: സദാനന്ദപുരം കോട്ടൂർ തടത്തി വിള പുത്തൻ വീട്ടിൽ രാധാമണിയമ്മയെ (70) ആസിഡ് ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഓടനാവട്ടം ചെപ്രയിലെ മകളുടെ വീട്ടിൽ ആയിരുന്നു സംഭവം.
അവശനിലയിലായ രാധാമണിയമ്മയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. പരേതനായ രവീന്ദ്രൻ പിള്ളയുടെ ഭാര്യയാണ്.