ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന കുടുംബനാഥൻ മരിച്ചു
1430489
Thursday, June 20, 2024 11:05 PM IST
കൊട്ടാരക്കര: കാൽനടയാത്രികനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കലയാംകോണം കെഎസ്നഗർ വള്ളിവിളാകത്ത് വീട്ടിൽ രാജേന്ദ്രൻ(52) അന്തരിച്ചു.
തിങ്കളാഴ്ച ഒമ്പതരയോടെ ദേശീയപാതയിൽ റെയിൽവെ മേൽപാലത്തിനു സമീപമായിരുന്നു അപകടം. കാൽനടയാത്രികനും ഹോട്ടൽ ജീവനക്കാരനുമായ തിരുവനന്തപുരം സ്വദേശി ശശി(58)യെ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും റോഡിൽ തെറിച്ചു വീണ രാജേന്ദ്രന് ഗുരുതരമായ പരിക്കേൽക്കുകയുമായിരുന്നു.
നിസാര പരിക്കുകളോടെ ശശി രക്ഷപെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു രാജേന്ദ്രന്റെ മരണം. റെയിൽവെ സ്റ്റേഷൻ ജംഗ്ഷനിൽ ബാർബർഷോപ് നടത്തുകയായിരുന്നു. ഭാര്യ: വിജയശ്രീ. മക്കൾ: ദേവിക, ദേവിത.