ആഗോള കൈകഴുകല്‍ ദിനാചരണം നടത്തി
1461445
Wednesday, October 16, 2024 5:30 AM IST
കൊല്ലം: സോപ്പ് ഉപയോഗിച്ച് സ്ഥിരമായി ഇടയ്ക്കിടെ കൈകഴുകുന്ന ശീലം വളര്‍ത്തിയെടുക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി ആഗോള കൈ കഴുകല്‍ ദിനാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചു.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ശരത് രാജന് മുഖ്യപ്രഭാഷണം നടത്തി.
തദ്ദേശ സ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. വെട്ടിക്കവല ക്ഷേത്രം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ബോധവത്കരണ റാലിയോടെയാണ് തുടക്കം കുറിച്ചത്. ബോധവത്കരണ സെമിനാറില്‍ ഡോ. ചിന്ത ക്ലാസ് നയിച്ചു.