അളവിൽ കൂടൂതൽ മദ്യം ഓട്ടോയിൽ കൊണ്ടുവന്നയാൾ അറസ്റ്റിൽ
1535440
Saturday, March 22, 2025 6:45 AM IST
കുളത്തുപ്പുഴ : വില്പനയ്ക്കായി വിദേശ മദ്യം കൊണ്ടുവരവേ മധ്യവയസ്കൻ പോലീസ് പിടിയിലായി. കുളത്തൂപ്പുഴ സ്വദേശി മോഹനൻ (58) ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.
തെന്മലയിലെ ബീവറേജ് കോർപറേഷൻ വിദേശമദ്യ വില്പനശാലയിൽ നിന്നും അളവിൽ കൂടുതൽ മദ്യം ശേഖരിച്ച് ഓട്ടോയിൽ കൊണ്ടുവരുന്പോഴാണ് ഇയാൾ പിടിയിലായത്. ഏറെ നാളുകളായി കുളത്തൂപ്പുഴയിലും പരിസരപ്രദേശങ്ങളിലും വിദേശമദ്യം ചില്ലറ വില്പന നടത്തുന്നതായി വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.